ഗവര്‍ണ്ണര്‍ ഭരണഘടനാപരമായി നീങ്ങുമെന്നും, കക്ഷി രാഷ്ട്രീയം കളിക്കില്ലന്നുമാണ് തങ്ങളുടെ വിശ്വാസം; ഗുലാം നബി ആസാദ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗവര്‍ണ്ണര്‍ ഭരണഘടനാപരമായി നീങ്ങുമെന്നും, കക്ഷി രാഷ്ട്രീയം കളിക്കില്ലന്നുമാണ് തങ്ങളുടെ വിശ്വാസം; ഗുലാം നബി ആസാദ്

ബെംഗളൂരു: ഒരു ഗവര്‍ണര്‍ക്കും ഭരണഘടനയ്‌ക്കെതിരേ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന്‍ കോണ്‍ഗ്രസ്സ് നേതാവ് ഗുലാം നബി ആസാദ്. ഗവര്‍ണ്ണര്‍ ഭരണഘടനാപരമായി നീങ്ങുമെന്നും പകരം കക്ഷി രാഷ്ട്രീയം കളിക്കില്ലന്നുമാണ് തങ്ങളുടെ വിശ്വാസമെന്നും ഗുലാം നബി ആസാദ് മാധ്യമങ്ങളോട് പറഞ്ഞു.

കാശ് എറിഞ്ഞ് എംഎല്‍എമാരെ കട്ടുകൊണ്ട് പോവുന്നത് ഒരിക്കലും അനുവദിക്കാനാവില്ല. ഞങ്ങള്‍ ആരെ സമീപിക്കുമെന്നോ ആരെ സമീപിക്കില്ലെന്നോ ഇപ്പോള്‍ പറയാന്‍ കഴിയില്ല. ഈ ഘട്ടത്തില്‍ ഞങ്ങള്‍ക്ക് ഗവര്‍ണ്ണറില്‍ പരിപൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ഗുലാം നബി ആസാദ് പറഞ്ഞു. 

ജെഡിഎസ്-കോണ്‍ഗ്രസ്സ് സഖ്യം സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ തയ്യാറാണെന്ന പിന്തുണ കത്ത് ഗവര്‍ണ്ണര്‍ക്ക് നല്‍കാന്‍ കഴിയാതെ വന്നതോടെയായിരുന്നു ഗുലാം നബി ആസാദിന്റെ പ്രതികരണം.