കാശ്മീരില്‍ സിആര്‍പിഎഫ് ബങ്കറിനു നേരെ വെടിവെപ്പ്; ആളപായമില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാശ്മീരില്‍ സിആര്‍പിഎഫ് ബങ്കറിനു നേരെ വെടിവെപ്പ്; ആളപായമില്ല

അനന്തനാഗ്: ജമ്മുകശ്മീരിലെ അനന്തനാഗ് ജില്ലയിലെ സിആര്‍പിഎഫ് ബങ്കറിന് നേരെ വെടിവെപ്പ്. ആക്രമണത്തില്‍ ആളപായമോ പരിക്കോ പറ്റിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

ഉച്ചയ്ക്ക് 12.40 ന് B/164 ബങ്കറിനു നേരെയാണ് ആക്രമണം ഉണ്ടായത്. നാലു റൗണ്ട് വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. വീടിന്റെ പിറക് വശത്തു നിന്നാണ് വെടിവെപ്പുണ്ടായതെന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

സംഭവത്തെ തുടര്‍ന്ന് ഭീകരര്‍ക്കായുള്ള തിരച്ചില്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.