ലോ​ക​ത്തി​ല്‍ ഏറ്റവും കൂടുതല്‍ സന്തോഷമുള്ള മു​സ്ലിം​ക​ള്‍ ഉള്ളത് ഇന്ത്യയില്‍: മോഹന്‍ ഭാഗവത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ലോ​ക​ത്തി​ല്‍ ഏറ്റവും കൂടുതല്‍ സന്തോഷമുള്ള മു​സ്ലിം​ക​ള്‍ ഉള്ളത് ഇന്ത്യയില്‍: മോഹന്‍ ഭാഗവത്


ഭു​വ​നേ​ശ്വ​ര്‍: ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും സ​ന്തു​ഷ്ട​രാ​യ മു​സ്ലിം​ക​ള്‍ ഇ​ന്ത്യ​യി​ലാ​ണെ​ന്ന് ആ​ര്‍​എ​സ്‌എ​സ് ത​ല​വ​ന്‍ മോ​ഹ​ന്‍ ഭാ​ഗ​വ​ത്. ഹി​ന്ദു സം​സ്കാ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു മ​റ്റു വി​ശ്വാ​സ​ക്കാ​ര്‍ ഇ​ന്ത്യ​യി​ല്‍ അ​ഭ​യം തേ​ടു​ന്ന​തെ​ന്നും ഭാ​ഗ​വ​ത് പ​റ​ഞ്ഞു. ഒ​ഡീ​ഷ​യി​ലെ ഭു​വ​നേ​ശ്വ​റി​ല്‍ ശ​നി​യാ​ഴ്ച ഒ​രു യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും സ​ന്തു​ഷ്ട​രാ​യ മു​സ്ലിം​ക​ള്‍ ഇ​ന്ത്യ​യി​ലാ​ണ്. ന​മ്മ​ള്‍ ഹി​ന്ദു​ക്ക​ളാ​യ​താ​ണ് ഇ​തി​നു കാ​ര​ണം. ലോ​ക​ത്തി​ലെ ഏ​തെ​ങ്കി​ലും ഒ​രു ജ​ന​ത അ​വ​രു​ടെ നേ​രാ​യ മാ​ര്‍​ഗ​ത്തി​ല്‍​നി​ന്നു വ്യ​തി​ച​ലി​ച്ചാ​ല്‍ സ​ത്യം തേ​ടി ഇ​ന്ത്യ​യി​ലേ​ക്കാ​ണ് എ​ത്തു​ക. ഹിന്ദുവെന്നത് ഒരു പ്രത്യേക മതമോ ഭാഷയോ രാജ്യത്തിന്റെ പേരോ അല്ല, ഇന്ത്യയില്‍ ജീവിക്കുന്ന ഓരോ വ്യക്തിയുടേയും സംസ്‌കാരമാണ്. ജൂതന്മാര്‍ക്ക് അഭയം നല്‍കിയത് ഇന്ത്യ മാത്രമാണ്, പാഴ്സികള്‍ സ്വതന്ത്രമായി ഇന്ത്യയില്‍ അവരുടെ മതാചാരങ്ങള്‍ അനുഷ്ഠിക്കുന്നു.

നമ്മുടേത് ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യക്കാരില്‍ പലരും ഹിന്ദുസ്വത്വം തുറന്നു പറയാന്‍ ലജ്ജിക്കുന്നു. മറ്റു ചിലര്‍ തങ്ങള്‍ ഹിന്ദുക്കളാണെന്ന് അഭിമാനത്തോടെ പറയുന്നു. ഹിന്ദുവാണെന്ന് പലര്‍ക്കും തുറന്നുപറയാന്‍ സാധിക്കാത്തത് അവരുടെ താത്പര്യങ്ങള്‍ ഹനിക്കപ്പെട്ടതിലാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.