വേറൊരു നിര്‍ഭയയും: ഹരിയാനയില്‍ യുവതിയെ കൂട്ടമാനഭംഗം ചെയ്ത് വലിച്ചെറിഞ്ഞു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വേറൊരു നിര്‍ഭയയും: ഹരിയാനയില്‍ യുവതിയെ കൂട്ടമാനഭംഗം ചെയ്ത് വലിച്ചെറിഞ്ഞു

ചണ്ഡിഗഢ്: ഹരിയാനയില്‍ യുവതിയെ കൂട്ടമാനഭംഗം ചെയ്ത് വലിച്ചെറിഞ്ഞു. രോഹ്തക് ജില്ലയിലാണ് സംഭവം. വാഹനങ്ങള്‍ കയറിയിറങ്ങി  യുവതിയുടെ മുഖം തകര്‍ന്ന നിലയിലാണ്. ജോലിക്ക് പോയ യുവതിയെ യുവാക്കള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ഏഴുപേരടങ്ങിയ സംഘം യുവതിയെ കൂട്ടബലാൽസംഗത്തിരിയാക്കിയ ശേഷം അതിമൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ബലാൽസംഗം ചെയ്ത ശേഷം സ്വകാര്യ ഭാഗങ്ങളിൽ കമ്പി  കുത്തിയിറക്കി ഗുരുതരമായി പരിക്കേൽപ്പിച്ചത്.  അക്രമികൾ യുവതിയുടെ ശരീരത്തിലൂടെ വാഹനമോടിച്ച് കയറ്റിയതായും പൊലീസ് പറഞ്ഞു. മെയ് ഒൻപതിനാണ് സംഭവം നടന്നതെങ്കിലും ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം റോത്തക്ക് ഐ.എം.ടി പ്രദേശത്ത് നിന്ന് ലഭിച്ചത്.

പ്രതികളെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഫോറൻസിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ തിരിച്ചറിയാൻ കഴിഞ്ഞത്. സംഭവത്തിൽ അയൽക്കാർക്ക് പങ്കുണ്ടെന്ന് മാതാപിതാക്കൾ ആരോപിച്ചു.ആന്തരിക അവയവങ്ങള്‍ക്കുള്‍പ്പെടെ യുവതിക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.

ഡല്‍ഹിയിലെ നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചതിന് പിന്നാലെയാണ് ഈ വീണ്ടും ഞെട്ടുക്കുന്ന സംഭവമുണ്ടായത്
 


LATEST NEWS