ബീഹാറിൽ ഉഷ്ണക്കാറ്റ്; മരണസംഖ്യ 44 ആയി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബീഹാറിൽ ഉഷ്ണക്കാറ്റ്; മരണസംഖ്യ 44 ആയി

പാറ്റ്ന: ബീഹാറിൽ ഉഷ്ണക്കാറ്റിൽ മരിച്ചവരുടെ എണ്ണം 44 ആയി. നൂറിലധികം പേരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിച്ചു. 

ഔറംഗബാദ്, ഗയ, നവാഡ എന്നിവിടങ്ങളിലാണ് ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. ഔറംഗബാദിൽ മാത്രം 27 പേർ ചൂട് കാരണം മരിച്ചു. സംസ്ഥാനത്തിൻറെ പല ഭാഗത്തും കടുത്ത ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  ഗയ, പട്‌ന എന്നിവടങ്ങളില്‍ 45 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ജില്ല മജിസ്ട്രേറ്റുമാർക്ക് നിർദേശം നൽകി. ഉഷ്ണാഘാതം മൂലം മരണങ്ങളുണ്ടാവുന്നത് ദൗർഭാഗ്യകരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പ്രതികരിച്ചു.

 കൊടും ചൂടത്ത് ജനങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം നല്‍കുവെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.


LATEST NEWS