ഗുജറാത്തിൽ കനത്ത മഴ തുടരുന്നു; 19 മരണം; ആയിരത്തോളം  പേരെ മാറ്റി പാർപ്പിച്ചു 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗുജറാത്തിൽ കനത്ത മഴ തുടരുന്നു; 19 മരണം; ആയിരത്തോളം  പേരെ മാറ്റി പാർപ്പിച്ചു 

ഗാന്ധിനഗര്‍: ഗുജറാത്തില്‍ കനത്ത മഴ തുടരുന്നു. ഒരാഴ്ചക്കിടെ 19  പേരോളം മഴക്കെടുതിയിൽ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട് ആയിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പലയിടത്തും  വൈദ്യുതി ബന്ധം താറുമാറായിരിക്കുകയാണ്. പത്തോളം പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.   

കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന മഴയിൽ 19 ഓളം ആളുകൾ മരിച്ചതായാണ് കണക്കാക്കുന്നത്. സൗത്ത് ഗുജറാത്തിൽ നിന്നും 978 ആളുകളെ ഇതുവരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. 84 ഓളം പശുക്കളും മഴയിൽ ചത്തതായാണ് ഞങ്ങളുടെ കണക്കുകൾ - ഗുജറാത്ത് ദുരിതാശ്വാസ കമ്മീഷണര്‍ മനോജ് കോത്താരി പറഞ്ഞു. ഗ്രാമങ്ങളില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു 

നാവ്‌സാരി ജില്ലയിലാണ് മഴക്കെടുതി ഏറ്റവുമധികം ബാധിച്ചത്. ഇവിടെ 641 ആളുകളെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്താക്കി. പ്രളയം ബാധിച്ച സൗത്ത് ഗുജറാത്തിലും വഡോദരയിലും ദേശീയ ദുരന്തനിവാരണ സേനയുടെ(എന്‍ഡിആര്‍എഫ്) നാലു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. 

ഗാന്ധിനഗറില്‍ മൂന്നും അംറെലി, ജംനഗര്‍, മഹിസാഗര്‍, പലന്‍പുര്‍ എന്നിവിടങ്ങളില്‍ ഓരോ സംഘത്തെ വീതവും രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.


LATEST NEWS