ഹി​മാ​ച​ൽ പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ജ​മ്മു കാ​ഷ്മീ​ർ സം​സ്ഥാ​ന​ങ്ങ​ൾ ക​ന​ത്ത മ​ഴ​യി​ൽ; 13 പേ​ർ മ​രി​ച്ച​താ​യാ​ണ് ക​ണ​ക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഹി​മാ​ച​ൽ പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ജ​മ്മു കാ​ഷ്മീ​ർ സം​സ്ഥാ​ന​ങ്ങ​ൾ ക​ന​ത്ത മ​ഴ​യി​ൽ; 13 പേ​ർ മ​രി​ച്ച​താ​യാ​ണ് ക​ണ​ക്ക്

ന്യൂ​ഡ​ൽ​ഹി: ഹി​മാ​ച​ൽ പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ജ​മ്മു കാ​ഷ്മീ​ർ സം​സ്ഥാ​ന​ങ്ങ​ൾ ക​ന​ത്ത മ​ഴ​യി​ൽ ജ​ന​ജീ​വി​തം സ്തം​ഭി​ച്ചു. പ​ഞ്ചാ​ബി​ൽ വ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. സു​ക്മ ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​ക്കു​ന്നു. ക​ന​ത്ത മ​ഴ​യി​ൽ മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി 13 പേ​ർ മ​രി​ച്ച​താ​യാ​ണ് ക​ണ​ക്ക്. പ​ഞ്ചാ​ബി​ൽ അ​തീ​വ​ജാ​ഗ്ര​താ നി​ർ​ദേ​ശ​മാ​യ റെ​ഡ് അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടാ​ൻ മു​ഖ്യ​മ​ന്ത്രി ക്യാ​പ്റ്റ​ൻ അ​മ​രീ​ന്ദ​ർ സിം​ഗ് നി​ർ​ദേ​ശം ന​ൽ​കി. സാ​ഹ​ച​ര്യം ഗു​രു​ത​ര​മാ​യാ​ൽ സ​ഹാ​യ​ത്തി​നെ​ത്താ​ൻ ഒ​രു​ങ്ങ​ണ​മെ​ന്ന് സൈ​ന്യ​ത്തോ​ടു മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഭ​ക്ര​നം​ഗ​ൽ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് 1655 മീ​റ്റ​റാ​യി. 1680 മീ​റ്റ​റാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി. 


LATEST NEWS