ഹെലികോപ്ടര്‍ അപകടം: നാല് മൃതദേഹങ്ങള്‍ കണ്ടെത്തി; കാണാതായവരില്‍ രണ്ടുപേര്‍ മലയാളികളെന്ന് സൂചന

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹെലികോപ്ടര്‍ അപകടം: നാല് മൃതദേഹങ്ങള്‍ കണ്ടെത്തി; കാണാതായവരില്‍ രണ്ടുപേര്‍ മലയാളികളെന്ന് സൂചന

മുംബൈ: കടലിനു മുകളില്‍ കാണാതായ ഹെലികോപ്ടര്‍ അപകടത്തില്‍പെട്ടതായി വ്യക്തമായി. ജുഹുവില്‍ നിന്ന് രാവിലെ 10.20 പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ദഹാനുവില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് തകര്‍ന്നുവീണത്. ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്ന അഞ്ചുപേരില്‍ രണ്ടുപേര്‍ മലയാളികളാണെന്ന സൂചനയുണ്ട്. ഒ.എന്‍.ജി.സി ഡെപ്യൂട്ടി മാനേജര്‍മാരായ വി.കെ ബാബു, ജോസ് ആന്റണി എന്നിവര്‍ ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.

തകര്‍ന്നുവീണ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ തിരിച്ചിലിലാണ് കണ്ടെത്തിയത്. നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തിരച്ചില്‍ തുടരുകയാണെന്ന് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. വിമാനങ്ങളും കപ്പലുകളും സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.

ഇന്നു രാവിലെ ജൂഹു വിമാനത്താവളത്തില്‍ നിന്നും ഒഎന്‍ജിസി ഓയില്‍ റിഗിലേക്ക് പോയ ഹെലികോപ്ടര്‍ ആണ് അപകടത്തില്‍പെട്ടത്. ഏഴ് വര്‍ഷം പഴക്കമുള്ള പവന്‍ ഹാന്‍സ്​ കോപ്​റ്റര്‍ 10.20ന്​ ജുഹുവില്‍ നിന്നാണ്​ യാത്ര ആരംഭിച്ചത്​. മുംബൈയില്‍ നിന്ന്​ 30 നോട്ടിക്കല്‍ മൈല്‍ അകലെ വരെ ഹെലികോപ്​റ്ററുമായി ബന്ധം ഉണ്ടായിരുന്നു. 10.35ഒാടെയാണ്​ ഹെലികോപ്​റ്ററുമായുള്ള ആശയവിനിമയം നഷ്​ടമായത്​.

10.58 ന്​ ഒ.എന്‍.ജി.സിയുടെ നോര്‍ത്ത്​ ഫീല്‍ഡില്‍ ഇറങ്ങേണ്ടിയിരുന്നതായിരുന്നു. കോപ്​റ്റര്‍ സമയത്ത്​ ലാന്‍റ്​ ചെയ്യാതാവുകയും 10:35 ന്​ ശേഷം ക​ണ്‍ട്രോള്‍ റൂമുമായി ബന്ധം വിഛേദിക്കപ്പെടുകയും ചെയ്​തതോടെ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.