ഹിമാചലിൽ കനത്ത മഴയിലും മഞ്ഞുവീഴ്ചയിലും മുപ്പതോളം മലയാളികൾ കുടുങ്ങിക്കിടക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹിമാചലിൽ കനത്ത മഴയിലും മഞ്ഞുവീഴ്ചയിലും മുപ്പതോളം മലയാളികൾ കുടുങ്ങിക്കിടക്കുന്നു

ഹിമാചലിൽ കനത്ത മഴയിലും മഞ്ഞുവീഴ്ചയിലും മലയാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്.  കൊല്ലങ്കോട് സ്വദേശികളായ 30 പേർ മണാലിയിൽ കുടുങ്ങികിടക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. റോഡുകളും പാലങ്ങളും ഒലിച്ച് പോയതിനാൽ ഇവർക്ക് യാത്ര ചെയ്യാനാകുന്നില്ല. രണ്ട് ദിവസമായി ഇവര്‍ ഇവിടെ കുടുങ്ങികിടക്കുകയാണ്. 

രണ്ടുദിവസങ്ങളായി മഞ്ഞ് വീഴചയും മഴയും തുടരുകയാണ്.  രക്ഷാപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടപ്പോള്‍ രണ്ടുദിവസംകൂടി കാക്കാനാണ് ഇവര്‍ക്ക് ലഭിച്ച വിവരം. എന്നാല്‍ മുപ്പത് പേരും സുരക്ഷിതരാണെന്നാണ് വിവരം.


LATEST NEWS