ആത്മഹത്യ ഭീഷണി മുഴക്കിയ വിവാദ തോക്കുസ്വാമിയെ  വെറുതെ വിട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആത്മഹത്യ ഭീഷണി മുഴക്കിയ വിവാദ തോക്കുസ്വാമിയെ  വെറുതെ വിട്ടു

കൊച്ചി: പോലീസ് സ്റ്റേഷനിൽ ആത്മഹത്യ ഭീഷണി മുഴക്കിയ ഹിമവൽ ഭദ്രാനന്ദയെ വെറുതെ വിട്ടു.ആലുവാ തോക്ക് കേസിലെ  വിവാദ തോക്കുസ്വാമിയാണ് ഹിമവൽ ഭദ്രാനന്ദ.  തെളിവിന്റെ അഭാവത്താൽ പറവൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വെറുതെവിടാൻ ഉത്തരവിട്ടത്. അബദ്ധത്തില്‍ വെടിപൊട്ടിയതാണെന്ന ഹിമവല്‍ഭദ്രാന്ദയുടെ വാദം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളും ദുർബലമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.  കേസിൽ  33 സാക്ഷികളെ വിസ്തരിച്ചിരുന്നു.

2008 മെയ് 17 ന് കേസിനാസ്പദമായ സംഭവം.അശോകപുരം മനക്കപ്പടിയിലെ വാടക വീട്ടിൽ തോക്ക് ചൂണ്ടി ആത്മഹത്യ ഭീക്ഷണി മുഴക്കിയതാണ് സംഭവം. സംഭവം അറിഞ്ഞെത്തിയ മാധ്യമപ്രവർത്തകരോടു സ്വാമി കയർക്കുന്നതിനിടെ ചിത്രം പകർത്താൻ ശ്രമിച്ചയാൾക്കു നേരെവെടിയുതിർക്കാൻ ശ്രമിച്ചു.സിഐ ഓഫിസിൽ പ്രതി വെടിയുതിർത്ത സംഭവം വിവാദമായതോടെ ബാബുകുമാറും അന്നത്തെ എസ്ഐ എം.കെ. മുരളിയും സസ്പെൻഷനിലായി.സ്വാമിയെ അനുനയിപ്പിക്കാൻ പോലീസ് ആലുവ സ്റ്റേഷനിൽ കൊണ്ടുവന്നത്.  എന്നെ തിന്നടാ,നിന്നെയൊക്കെ ഞാനനെന്റെ ശവം തീറ്റിക്കും'' എന്നാക്രോശിച്ച് ചാടിവന്ന ഭദ്രാനന്ദയെ പോലീസ് ബലം പിടിച്ച് മാറ്റുമ്പോളാണ് വെടിപൊട്ടിയത്.

രണ്ടുവട്ടം  വെടിവെച്ചെങ്കിലും പോലീസ് കൈതട്ടി മാറ്റുകയായിരുന്നു. സംഭവത്തില്‍ ഇയാളുടെ കൈയ്ക്ക് ചെറിയ പരിക്കേറ്റിരുന്നു.കേസിൽ വിധി കേൾക്കാൻ ചൊവ്വാഴ്ച പറവൂർ കോടതിയിൽ ഹാജരാകവെ ഭദ്രാനന്ദയെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ആത്മഹത്യാശ്രമം, വധശ്രമം, അനധികൃതമായി മാരകായുധം കൈവശംവയ്ക്കൽ, ഉപയോഗിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഹിമവൽ ഭദ്രാനന്ദയ്ക്ക് എതിരെ ചുമത്തിയിരുന്നത്. 


LATEST NEWS