‘ഇത് വെറും ട്രെയിലര്‍ മാത്രം,​ സിനിമ വരാനിരിക്കുന്നതേയുള്ളു’: നരേന്ദ്രമോദി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘ഇത് വെറും ട്രെയിലര്‍ മാത്രം,​ സിനിമ വരാനിരിക്കുന്നതേയുള്ളു’: നരേന്ദ്രമോദി

ന്യൂഡല്‍ഹി: സര്‍ക്കാരിന്‍റെ നൂറു ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ട്രെയിലര്‍ മാത്രമാണെന്നും പൂര്‍ണമായ സിനിമ വരാനിരിക്കുന്നതേയുള്ളൂവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇനിയുള്ളവര്‍ഷങ്ങളില്‍ തന്‍റെ മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു. ഝാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ വാക്ക് കടമെടുത്തായിരുന്നു മോദിയുടെ പ്രസ്താവന. 'സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ മുന്‍വര്‍ഷത്തേതിനേക്കാള്‍ വേഗത്തിലായിരിക്കുമെന്നും ജനങ്ങളുടെ എല്ലാ അഭിലാഷങ്ങളും യാഥാര്‍ഥ്യമാക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു.പൂര്‍ത്തിയാക്കിയ 100 ദിനങ്ങള്‍ അതിന്‍റെ വെറും ട്രെയിലര്‍ മാത്രമാണ്.മുഴുവന്‍ സിനിമ വരാനിരിക്കുന്നതേയുള്ളൂ'- മോദി പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുന്‍പ് ശക്തവും പ്രവര്‍ത്തന മികവുളളതുമായ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് താന്‍ വാഗ്ദാനം നല്‍കിയിരുന്നു. മുന്‍ സര്‍ക്കാരിനെ അപേക്ഷിച്ച്‌ കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുകയും ജനങ്ങളുടെ ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയത്നിക്കുകയും ചെയ്യുന്ന സര്‍ക്കാരായിരിക്കും ഇതെന്നും മോദി പറഞ്ഞു.

രാജ്യത്തെ കൊള്ളയടിച്ചവരെ ശിക്ഷിച്ചും രാജ്യത്തിന്റെ എല്ലാ മേഖലകളിലും പുരോഗതി ഉറപ്പാക്കിക്കൊണ്ടുമുള്ളതായിരുന്നു സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെന്ന് മോദി പറഞ്ഞു. വികസനമെന്നത്സര്‍ക്കാരിന്‍റെ ഉറപ്പും ലക്ഷ്യവുമായിരുന്നു. ഇത്രവേഗതയിലുള്ള വികസനത്തിന് രാജ്യം ഇതിന് മുന്‍പ് സാക്ഷ്യംവഹിച്ചിട്ടില്ല. അതോടൊപ്പം, അഴിമതിക്കെതിരേ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.