ഹിസ്ബുള്‍ മുജാഹിദീൻ നേതാവ് മനന്‍ വാണി സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹിസ്ബുള്‍ മുജാഹിദീൻ നേതാവ് മനന്‍ വാണി സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു

ഭീകര സംഘടന ഹിസ്ബുള്‍ മുജാഹിദ്ദീന്റെ പ്രധാന നേതാക്കളിലൊരാളായ മനന്‍ വാണി സൈന്യത്തിന്‍റെ വെടിയേറ്റ് മരിച്ചു. ഫ്രണ്ടിയര്‍ ജില്ലയിലെ ഹാന്‍ഡ്വാരയില്‍ നടന്ന ഏറ്റുമുട്ടലിലാണ് മനന്‍ വാണി കൊല്ലപ്പെട്ടത്. വാണിക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ കൂടി വെടിവെപ്പില്‍ കൊല്ലപ്പെട്ടതായാണ് വിവരം.

ഇന്റലിജൻസ് വിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് വാണി ഒളിവില്‍ കഴിയുന്ന സ്ഥലം തിരിച്ചറിഞ്ഞ സൈന്യവും പൊലീസും പ്രദേശത്ത് വെടിയുതിര്‍ക്കുകയായിരുന്നു. രാവിലെ തുടങ്ങിയ വെടിവെപ്പ് 11 മണിയോടെയാണ് അവസാനിച്ചത്. 

താഴ്വരയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹിസ്ബുള്‍ മൂജാഹീദ്ദീന്‍റെ പ്രമുഖ നേതാവായിരുന്നു വാണി. അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ നിന്ന് പിഎച്ച്ഡി നേടിയ ശേഷം തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് വാണി വഴിമാറുകയായിരുന്നു.


LATEST NEWS