ലഷ്‌കര്‍ ഇ ത്വയ്ബയും ഹിസ്ബുള്‍ മുജാഹുദീനും കൈകോര്‍ത്തതായി സൂചന

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലഷ്‌കര്‍ ഇ ത്വയ്ബയും ഹിസ്ബുള്‍ മുജാഹുദീനും കൈകോര്‍ത്തതായി സൂചന

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ ലഷ്‌കര്‍ ഇ ത്വയ്ബയും ഹിസ്ബുള്‍ മുജാഹുദീനും കൈകോര്‍ത്തതായി സൂചന. നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് ഇതു സംബന്ധിച്ചു സൂചനയുള്ളത്. മഞ്ഞുമൂടിയ വഴിയിലൂടെ രണ്ടു സംഘടനയുടെയും അംഗങ്ങള്‍ എകെ 47 തോക്കുമായി നടക്കുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങളില്‍ തെളിയുന്നത്. ദക്ഷിണ കാശ്മീരില്‍ എവിടെയോ ആണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നല്‍കുന്ന സൂചന. ഈ അടുത്തദിവസങ്ങളിലുണ്ടായ മഞ്ഞുവീഴ്ചയാണ് വീഡിയോയില്‍ ദൃശ്യമാകുന്നതെന്നും സൂചനയുണ്ട്.

 


LATEST NEWS