റിയാലിറ്റി ഷോ പങ്കാളി പ്രേമാഭ്യര്‍ത്ഥന  നിരസിച്ചു; കന്നട നടനും സംവിധായകനുമായ  ഹുച്ച വെങ്കട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റിയാലിറ്റി ഷോ പങ്കാളി പ്രേമാഭ്യര്‍ത്ഥന  നിരസിച്ചു; കന്നട നടനും സംവിധായകനുമായ  ഹുച്ച വെങ്കട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു 

കന്നട നടനും സംവിധായകനും നിര്‍മാതാവുമായ ഹുച്ച വെങ്കട്ട് ആത്മഹത്യക്ക് ശ്രമിച്ചു.  ചാനല്‍  റിയാലിറ്റി ഷോയില്‍ വെങ്കട്ടിന്റെ പങ്കാളിയായിരുന്ന രചനയോട്  വെങ്കട്ട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ രചന അത് നിരസിച്ചു. ആ വിഷമത്തില്‍ വെങ്കട്ട് ഫിനോയില്‍ കുടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. താന്‍ മരിക്കുകയാണെന്നറിയിച്ച് വെങ്കട്ട് രചനക്ക് എസ്എംഎസും അയച്ചിരുന്നു.

റിയാലിറ്റി ഷോയ്ക്ക് വേണ്ടി വെങ്കട്ടിന്റെ ജോഡിയാകാമെന്ന് ഞാന്‍ സമ്മതിച്ചിരുന്നു. അദ്ദേഹം അത്ര മാന്യമായാണ് പെരുമാറിയിരുന്നത്. എന്നാല്‍, ഞാന്‍ ഒരിക്കലും അദ്ദേഹത്തെ പ്രേമിച്ചിട്ടില്ല’-രചന പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തേ തന്നെ വിവാദങ്ങളുടെ കൂട്ടുകാരനാണ് ഹുച്ച വെങ്കട്ട്. പ്രശസ്ത സിനിമാ താരം രമ്യയെ താന്‍ വിവാഹം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം  അവകാശപ്പെടുകയും രമ്യ വെങ്കട്ടിനെതിരെ പൊലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.

Breaking - Huccha Venkat Attempts Suicide by consuming phenol saying he had loved Superjodi Rachan and now she has rejected him #chitraloka pic.twitter.com/2GURcqShfB

— Chitraloka.com (@chitraloka) June 18, 2017


Loading...
LATEST NEWS