ദളിത് എഴുത്തുകാരന്‍ കാഞ്ച ഇളയ്യയ്‌ക്കെതിരെ മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് ഹൈദരാബാദ് പൊലീസ് കേസെടുത്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദളിത് എഴുത്തുകാരന്‍ കാഞ്ച ഇളയ്യയ്‌ക്കെതിരെ മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് ഹൈദരാബാദ് പൊലീസ് കേസെടുത്തു

ഹൈദരാബാദ്: പ്രമുഖ ദളിത് എഴുത്തുകാരന്‍ കാഞ്ച ഇളയ്യയ്‌ക്കെതിരെ മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് ഹൈദരാബാദ് പൊലീസ് കേസെടുത്തു. അദ്ദേഹത്തിന്റെ പുതിയ പുസ്തകം സാമാജിക സ്മഗ്ഗലൂര്‍ലു കോമാട്ടൊല്ലു (വൈശ്യന്മാര്‍ സാമൂഹിക കവര്‍ച്ചക്കാര്‍ ) എന്ന പുസ്തകത്തില്‍ ഹിന്ദുക്കളെ അപമാനിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. പുസ്തകത്തിന്റെ പേരില്‍ വൈശ്യ സംഘടനകള്‍ കാഞ്ച ഇളയ്യയെ ആക്രമിക്കുകയും ചെയ്തിരുന്നു.

പുസ്തകത്തിനെതിരെ വൈശ്യ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പുസ്തകം വൈശ്യ വിഭാഗത്തെ മാത്രമല്ല പകരം മുഴുവന്‍ ഹിന്ദു വിഭാഗത്തെയും അപമാനിക്കുന്നുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. പുസ്തകത്തിന്റെ തലക്കെട്ടു മുതല്‍ പല ഭാഗങ്ങളും സമുദായത്തിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നുമാണ് വൈശ്യ സംഘടനകളുടെ പരാതി. 200 ഓളം വരുന്ന വൈശ്യകള്‍ കാഞ്ച ഇളയ്യ സഞ്ചരിക്കുകയായിരുന്ന കാര്‍ തടഞ്ഞ് കല്ലുകളും ചെരിപ്പുകളും എറിഞ്ഞ് ആക്രമിച്ചിരുന്നു.


LATEST NEWS