ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും മ​ക​നും അ​റ​സ്റ്റി​ൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും മ​ക​നും അ​റ​സ്റ്റി​ൽ

ഹൈ​ദ​രാ​ബാ​ദ് : തെ​ലു​ങ്കാ​ന​യി​ൽ ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും മ​ക​നും അ​റ​സ്റ്റി​ൽ. തെ​ലു​ങ്കാ​ന കാ​ർ​ഷി​ക വ​കു​പ്പി​ലെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡി. ​വെ​ങ്കി​ടേ​ശ്വ​ര റാ​വു, മ​ക​ൻ വെ​ങ്ക​ട്ട് സു​ക്രു (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഹൈ​ദ​രാ​ബാ​ദി​ലെ യൂ​സു​ഫ്ഗു​ഡ​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് കൊ​ല ന​ട​ന്ന​ത്. വെ​ങ്കി​ടേ​ശ്വ​ര റാ​വു​വി​ന്‍റെ ഡ്രൈ​വ​ർ ഭു​കി​യ നാ​ഗ​രാ​ജു​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

വെ​ങ്ക​ട്ട് സു​ക്രു​വും ഭു​കി​യ​യും ത​മ്മി​ൽ മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ത​ർ​ക്കം രൂ​ക്ഷ​മാ​യ​പ്പോ​ൾ വെ​ങ്ക​ട്ട് സു​ക്രു ഇ​ഷ്ടി​ക​യെ​ടു​ത്ത് നാ​ഗ​രാ​ജു​വി​ന്‍റെ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം മ​റ​വു​ചെ​യ്യാ​ൻ സ​ഹാ​യി​ച്ച​തി​നാ​ണ് വെ​ങ്കി​ടേ​ശ്വ​ര റാ​വു​വി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.


LATEST NEWS