വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ശ്രീനഗറിന്റെ പ്രാന്തപ്രദേശത്ത് നിന്നും സ്ഫോടക വസ്തു (ഐ.ഇ.ഡി) കണ്ടെത്തി. തക്കസമയത്ത് കണ്ടെത്തിയതിനാലാണ് സ്ഫോടനം ഒഴിവാക്കാന്‍ കഴിഞ്ഞത്.
ശ്രീനഗര്‍-മുസാഫറാബാദ് റോഡില്‍ നിന്ന് കഴിഞ്ഞ ശനിയാഴ്ച്ച സമാനമായൊരു സ്ഫോടക വസ്തു കണ്ടെത്തിയിരുന്നു. ഇതിനടുത്ത് നിന്ന് തന്നെയാണ് ഇന്നും ഐ.ഇ.ഡി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച്ച ഐ.ഇ.ഡി ഉപയോഗിച്ച് നടത്തിയ സ്ഫോടനത്തില്‍ നാല് പോലീസുകാര്‍ മരിച്ചിരുന്നു.