പാക്കിസ്ഥാനു ത​ക്ക​താ​യ മ​റു​പ​ടി ന​ൽ​കാ​ൻ സൈ​ന്യ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ജ​യ്റ്റ്ലി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാക്കിസ്ഥാനു ത​ക്ക​താ​യ മ​റു​പ​ടി ന​ൽ​കാ​ൻ സൈ​ന്യ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ജ​യ്റ്റ്ലി

ശ്രീ​ന​ഗ​ർ : പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​ന​ങ്ങ​ൾ​ക്കു ത​ക്ക​താ​യ മ​റു​പ​ടി ന​ൽ​കാ​ൻ സൈ​ന്യ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി പ്ര​തി​രോ​ധ മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി. ജ​മ്മു കാ​ഷ്മീ​ർ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ശേ​ഷ​മാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. പാ​ക്കി​സ്ഥാ​ൻ ന​ട​ത്തു​ന്ന നു​ഴ​ഞ്ഞു​ക​യ​റ്റ​ങ്ങ​ളെ സൈ​ന്യം ഏ​തു​വി​ധേ​യ​നെ​യും ത​ക​ർ​ക്കു​മെ​ന്നും താ​ഴ് വ​ര​യി​ൽ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കു​ന്ന​തി​നാ​ണ് ഇ​പ്പോ​ൾ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഞാ​ൻ നി​യ​ന്ത്ര​ണ​രേ​ഖ സ​ന്ദ​ർ​ശി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലും സൈ​ന്യം പു​ല​ർ​ത്തു​ന്ന ഉ​ത്സാ​ഹ​ത്തെ അ​നു​മോ​ദി​ക്കു​ന്നു. ഏ​തു ത​ര​ത്തി​ലു​ള്ള നു​ഴ​ഞ്ഞു​ക​യ​റ്റ​ങ്ങ​ളെ​യും ത​ട​യാ​ൻ സാ​ധി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സൈ​ന്യ​ത്തി​ന് ഏ​കാ​ഭി​പ്രാ​യ​മാ​ണ്. വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​ന​ത്തി​ന് ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ശ്ര​മ​ങ്ങ​ളു​ണ്ടാ​യാ​ൽ ത​ക്ക​താ​യ മ​റു​പ​ടി ന​ൽ​കാ​ൻ സൈ​ന്യ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും ജ​യ്റ്റ്ലി വ്യ​ക്ത​മാ​ക്കി. കാ​ഷ്മീ​രി​ലു​ണ്ടാ​കു​ന്ന തീ​വ്ര​വാ​ദ​വും ഭീ​ക​ര​ത​യും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കും പ​ര​മാ​ധി​കാ​ര​ത്തി​നും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​ണെ​ന്നും ഇ​ത് ത​ട​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​മ​സ​മ​യം, യു​വാ​വി​നെ മ​നു​ഷ്യ​ക​വ​ച​മാ​ക്കി കാ​ഷ്മീ​രി​ൽ സൈ​ന്യം റോ​ന്തു​ചു​റ്റി​യ ന​ട​പ​ടി​യെ ത​ള്ളി​പ്പ​റ​യാ​ൻ ജ​യ്റ്റ്ലി ത​യാ​റാ​യി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​ണ് സൈ​ന്യം പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.  


LATEST NEWS