രാജ്യത്ത് കടുത്ത  സാമ്പത്തിക പ്രതിസന്ധി: രാജീവ് കുമാര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാജ്യത്ത് കടുത്ത  സാമ്പത്തിക പ്രതിസന്ധി: രാജീവ് കുമാര്‍

ന്യൂഡൽഹി: രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയില്‍ ഇപ്പോഴുളള പ്രതിസന്ധി കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഉണ്ടാകാത്തതെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. പണമിടപാടില്‍ ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ രൂപയുടെ മൂല്യത്തില്‍ കനത്ത ഇടിവുണ്ടായി. ഡോളറിനെതിരെ രൂപ 72.01 എന്ന നിലയിലാണ്. 2019ലെ രൂപയുടെ മൂല്യത്തിലെ ഏററവും വലിയ ഇടിവാണിത്. സ്വര്‍ണവില ഗ്രാമിന് പത്തുരൂപ വര്‍ധിച്ചു.