ജപ്പാനുമായുളള  പ്രതിരോധ  ഇടപാടു സംബന്ധിച്ച്  ഇന്ത്യയുടന്‍ തീരുമാനമെടുത്തേക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജപ്പാനുമായുളള  പ്രതിരോധ  ഇടപാടു സംബന്ധിച്ച്  ഇന്ത്യയുടന്‍ തീരുമാനമെടുത്തേക്കും

ന്യൂഡല്‍ഹി: ജപ്പാനുമായുളള പ്രഥമ പ്രതിരോധ ഇടപാടു സംബന്ധിച്ച് ഇന്ത്യയുടന്‍ തീരുമാനമെടുത്തേക്കും. പ്രതിരോധത്തിലും ന്യൂക്ലിയര്‍ സാങ്കേതിക മേഖലയിലും ഇരു രാജ്യങ്ങളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കും. കരയിലും കടലിലും ഉപയോഗിക്കാവുന്ന യുസ് -2 വിമാനം ജപ്പാനില്‍ നിന്ന് വാങ്ങുന്നകാര്യത്തില്‍ ഉടനെ തീരുമാനമെടുക്കും..  

ഈ ഇടപാടുമായി ബന്ധപ്പെട്ട് ചര്‍ച്ചതുടങ്ങിയിട്ട് വര്‍ഷങ്ങളായി. ജപ്പാനിലെ ന്യൂക്ലിയര്‍ കമ്പനികളുമായി കൂടുതല്‍ സഹകരിച്ച പ്രവര്‍ത്തിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുകയാണ്. പ്രതിരോധ മേഖലയില്‍ ഇന്ത്യയെ ഏറ്റവും അടുത്ത പങ്കാളിയാക്കാനുളള ഒരുക്കത്തിലാണ് ജപ്പാന്‍.  ഉത്തരകൊറിയയുടെ ഭീഷണി രൂക്ഷമായ സാഹചര്യത്തില്‍ ബാലിസ്റ്റിക് , ക്രൂയിസ് മിസൈലുകള്‍ തൊടുത്തുവിടാന്‍ കഴിയുന്ന ശക്തനായ പങ്കാളിയെ തേടുകയാണെന്ന് ജപ്പാന്റെ വിശേദകാര്യ ഉപദേഷ്ടാവ് കഴിഞ്ഞ ദിവസം   പറഞ്ഞിരുന്നു.

ഏഷ്യന്‍ മേഖലയില്‍ ചൈനയുടെ കന്നുകയറ്റം തടയുന്നതിനായി ജപ്പാനും ഇന്ത്യയും ഏഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വമ്പന്‍ പദ്ധികള്‍ ആരംഭിക്കും. 
 


LATEST NEWS