ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ഭുവനേശ്വര്‍: ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.  ഒഡീഷയിലെ ചാന്ദിപൂരിൽ ഇന്ന് രാവിലെ 10.40 ഓടെയായിരുന്നു പരീക്ഷണo.

വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കിയ സംഘത്തെ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ അഭിനന്ദിച്ചു. ഇന്ത്യയുടെ നൂതന സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ചെടുക്കുന്ന ആദ്യ മിസൈലാണിതെന്നും പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതിനാല്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നും പ്രതിരോധമന്ത്രി പറഞ്ഞു. 

ഭൂതലത്തില്‍ നിന്നും ആകാശത്തുനിന്നും കടലില്‍ നിന്നും വെള്ളത്തിനടിയില്‍ നിന്നും ഈ മിസൈല്‍ പ്രയോഗിക്കുവാന്‍ കഴിയും.


LATEST NEWS