പോര്‍വിമാനങ്ങളുമായി ഇന്ത്യ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പോര്‍വിമാനങ്ങളുമായി ഇന്ത്യ

 സ്റ്റെല്‍ത്ത് പോര്‍വിമാനങ്ങള്‍ നിര്‍മ്മിക്കാന്നൊരുങ്ങി  ഇന്ത്യ. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ അനുമതി കാത്ത് വ്യോമസേന റിപ്പോർട്ട് നൽകിയിട്ടുണ്ട്. സര്‍ക്കാര്‍ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡാണ് അഞ്ചാം തലമുറയില്‍ പെട്ട സ്റ്റെൽത്ത് പോര്‍വിമാനങ്ങള്ളാകും  നിര്‍മിക്കുക. 

തദ്ദേശീയമായി നിര്‍മിച്ച തേജസിന് പുറമേ പുതിയ യുദ്ധവിമാനങ്ങള്‍ ‍ ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനമാകുമെന്നാണ് പ്രതീക്ഷ.സ്റ്റെല്‍ത്ത് പോര്‍വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിന്റെ ചിലവ് സംബന്ധിച്ച വിശദമായ പഠനം നടന്നു കഴിഞ്ഞു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് കൈമാറി അനുമതിക്കായി കാത്തിരിക്കുന്നത്. തേജസിന്  പത്ത് ടണ്ണാണ് ഭാരമെങ്കില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന അഞ്ചാം തലമുറ സ്റ്റെൽത്ത് പോർവിമാനങ്ങള്‍ക്ക് 25 ടണ്ണായിരിക്കും ഭാരം. 2800 കിലോമീറ്ററാണ് ഇവയുടെ പരിധി. 

റഡാറുകളെ കബളിപ്പിക്കാനുള്ള ശേഷിയാണ്  ഈ സ്റ്റെൽത്ത് പോർവിമാനങ്ങളുടെ പ്രത്യേകത. ഇരട്ട എൻജിനുകളുള്ള യുദ്ധവിമാനം അമേരിക്കൻ റാപ്ടറ്റർ 22, എഫ്–35, ചൈനയുടെ ജെ 20, ജെ31 നൊപ്പം കിടപ്പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ എയറോ ഇന്ത്യ എക്‌സിബിഷനില്‍ ഈ യുദ്ധവിമാനത്തിന്റെ മാതൃക എയറോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സി പ്രദര്‍ശിപ്പിച്ചിരുന്നു. എച്ച്എഎല്ലിന് 40 തേജസ് യുദ്ധവിമാനങ്ങളും 83 എല്‍സിഎ മാര്‍ക്-1എ വിമാനങ്ങളും നിര്‍മിച്ചു നല്‍കാനുള്ള നിര്‍ദ്ദേശം വ്യോമസേന നല്‍കി കഴിഞ്ഞു.


Loading...
LATEST NEWS