ഇ​ന്ത്യ​യു​ടെ ദീ​ര്‍​ഘ​ദൂ​ര ആ​ണ​വ​മി​സൈ​ല്‍ പ​രീ​ക്ഷ​ണം വി​ജ​യ​ക​രം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇ​ന്ത്യ​യു​ടെ ദീ​ര്‍​ഘ​ദൂ​ര ആ​ണ​വ​മി​സൈ​ല്‍ പ​രീ​ക്ഷ​ണം വി​ജ​യ​ക​രം

വി​ശാ​ഖ​പ​ട്ട​ണം: ഇ​ന്ത്യ​യു​ടെ ദീ​ര്‍​ഘ​ദൂ​ര ആ​ണ​വ​മി​സൈ​ല്‍ പ​രീ​ക്ഷ​ണം വി​ജ​യം. 3,500 കി​ലോ​മീ​റ്റ​ര്‍ റേ​ഞ്ചു​ള്ള 4കെ ​ബാ​ലി​സ്റ്റി​ക് മി​സൈ​ലാ​ണ് വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച​ത്.

ആ​ന്ധ്രാ തീ​ര​ത്തു​നി​ന്നാ​യി​രു​ന്നു പ​രീ​ക്ഷ​ണം. ഡി​ആ​ര്‍​ഡി​ഒ ആ​ണ് മി​സൈ​ല്‍ വി​ക​സി​പ്പി​ച്ച​ത്. ഐ​എ​ന്‍​എ​സ് അ​രി​ഹ​ന്ത് ആ​ണ​വ മു​ങ്ങി​ക്ക​പ്പ​ലി​ലാ​ണ് മി​സൈ​ല്‍ ഉ​പ​യോ​ഗി​ക്കു​ക.

മിസൈല്‍ അന്തര്‍വാഹിനികളില്‍ ഉപയോഗിക്കുന്നതിന് മുമ്ബ് തുടര്‍പരീക്ഷണങ്ങള്‍ ഇനിയും ഉണ്ടാകും എന്നാണ് വിവരം. ശത്രുക്കളെ അന്തര്‍വാഹിനികളില്‍ നിന്ന് ആക്രമിക്കാന്‍ സാധിക്കുന്ന ആയുധങ്ങളുടെ ശക്തിപ്പെടുത്തലിന്റെ ഭാഗമായി ഡി.ആര്‍.ഡി.ഒ വികസിപ്പിച്ചതാണ് കെ-4 മിസൈല്‍.