സൈന്യത്തിന് 3547 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സൈന്യത്തിന് 3547 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം

ന്യൂഡല്‍ഹി: ഇന്ത്യൻ സൈന്യത്തിന് അത്യാധുനിക ആയുധങ്ങള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. 3547 കോടി രൂപയുടെ തോക്കുകൾ വാങ്ങാനുള്ള പദ്ധതിക്കു പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന യോഗമാണ് അംഗീകാരം നൽകിയത്. 72400 അസോള്‍ട്ട് റൈഫിളുകളും 93895 കാര്‍ബൈന്‍ തോക്കുകളും വാങ്ങാനാണ് തീരുമാനം.

അതിർത്തി മേഖലയിൽ കാവൽ നിൽക്കുന്ന സൈനികർക്ക് അത്യാധുനിക ഉപകരണങ്ങൾ ലഭ്യമാക്കണമെന്ന 11 വർഷം പഴക്കമുള്ള ആവശ്യമാണ് നടപ്പാകാന്‍ പോകുന്നത്. ഏകദേശം 1,66,000 തോക്കുകൾ വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്. പ്രഹരശേഷി കൂടിയ 72,400 അത്യാധുനിക റൈഫിളുകളും (അസോൾട്ട് റൈഫിൾ) 83,895 കാർബൈനുകളുമാണ് (ചെറു ഓട്ടോമാറ്റിക് റൈഫിൾ) വാങ്ങുക.

നിലവില്‍ എ.കെ -47 തോക്കുകളും ഐ.എന്‍.എസ്.എ.എസ് ( ഇന്ത്യന്‍ സ്മോള്‍ ആംസ് സിസ്റ്റംസ്) റൈഫിളുകളുമാണ് ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്നത്. 1988മുതലാണ് സൈന്യം ഉപയോഗിച്ചു വരുന്ന ആയുധങ്ങള്‍ക്ക് പകരം ഈ വര്‍ഷം മുതല്‍ പുതിയ ആയുധങ്ങള്‍ സൈന്യത്തിന് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.