ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ മോശമാകുമെന്ന് ലോകബാങ്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ മോശമാകുമെന്ന് ലോകബാങ്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ മോശമാകുമെന്ന് ലോകബാങ്ക്. നേരത്തെ, ഈ സാമ്പത്തിക വര്‍ഷം 7.5 ശതമാനം വളര്‍ച്ച നേടാന്‍ ഇന്ത്യക്ക് കഴിയുമെന്നായിരുന്നു ലോകബാങ്കിന്‍റെ പ്രവചനം. എന്നാല്‍ ആറ് ശതമാനം ജി.ഡി.പി മാത്രമേ ഉണ്ടാകൂ എന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ട്. 

ഏപ്രില്‍ ജൂണ്‍ ക്വാര്‍ട്ടറില്‍ അഞ്ച് ശതമാനത്തിലേക്ക് ഇന്ത്യന്‍ ജി.ഡി.പി ഇടിഞ്ഞത് വിപണിയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. അടുത്ത ക്വാര്‍ട്ടറില്‍ കൂടി തകര്‍ച്ച തുടര്‍ന്നാല്‍ സാമ്പത്തിക നിലക്ക് വലിയ ആഘാതമാകും അത്. വ്യവസായിക മേഖലയിലെ ഇടിവ് തുടരുകയാണെന്നാണ് കഴിഞ്ഞയാഴ്ച പുറത്ത് വന്ന കണക്കും ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ ഉള്ള സാമ്പത്തിക പ്രതിസന്ധി അടുത്തെങ്ങും പരിഹരിക്കപ്പെടാന്‍ സാധ്യതയില്ലെന്നാണ് സൂചന.

ആളുകള്‍ കടമെടുക്കുന്നത് കുറഞ്ഞ സാഹചര്യത്തില്‍ തുടര്‍ച്ചയായ അഞ്ചാം തവണ റിപ്പോ നിരക്ക് കുറച്ച് വായ്പ എടുക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് ആര്‍.ബി.ഐ.