ഇന്ത്യന്‍ യാത്രക്കാരോടു ചൈനീസ് വിമാനക്കമ്പനി മോശം പെരുമാറ്റം; ചൈന അന്വേഷണം തുടങ്ങി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യന്‍ യാത്രക്കാരോടു ചൈനീസ് വിമാനക്കമ്പനി മോശം പെരുമാറ്റം; ചൈന അന്വേഷണം തുടങ്ങി 

 ന്യൂഡൽഹി: :  ഇന്ത്യന്‍ യാത്രക്കാരോടു ചൈനീസ് വിമാനക്കമ്പനി മോശമായി പെരുമാറിയെന്ന പരാതിയില്‍    വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്  ഇടപെട്ടതോടെ, സംഭവത്തെക്കുറിച്ച് ചൈന അന്വേഷണം തുടങ്ങി. . ഓഗസ്റ്റ് ആറിനു നടന്ന സംഭവത്തിലാണ് അന്വേഷണം വരുന്നത്.  ന്യൂഡൽഹിയിൽനിന്നും സാൻഫ്രാൻസിസ്കോയിലേക്കുള്ള ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ വിമാനം, ഷാങ്‌ഹായ് പുഡോങ്ങ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്.

വിമാനം മാറിക്കയറുന്നതിനായി പുറത്തിറങ്ങിയ നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ സത്‍നാം സിങ് ചഹാലാണ് വിമാന ജീവനക്കാരുടെ വഴിവിട്ട പെരുമാറ്റം കണ്ട് കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.  വീൽചെയർ യാത്രക്കാർക്കുള്ള ഗെയ്റ്റിലൂടെ പുറത്തേക്കു കടക്കുകയായിരുന്ന ഇന്ത്യക്കാരായ യാത്രക്കാരോടു ഗ്രൗണ്ട് സ്റ്റാഫ് ബോധപൂർവം മോശമായി പെരുമാറിയെന്നാണ് സത്‍നാം സിങ് ചഹാലിന്റെ ആരോപണം.  

അതിർത്തിയിലെ ഇന്ത്യ–ചൈന സംഘർഷമാണ് ഇത്തരം പെരുമാറ്റത്തിന് കാരണമെന്നും അദ്ദേഹം പറയുന്നു. '  മറ്റു രാജ്യങ്ങളിലേക്കു പോകുന്നവരോടു ചൈനയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് സർക്കാർ അഭ്യർഥിക്കണം'- സുഷമ സ്വരാജിന് എഴുതിയ കത്തിൽ സത്‍നാം സിങ് ചഹാൽ ചൂണ്ടിക്കാട്ടി.  

അതേസമയം, ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നു ചൈനയുടെ ഔദ്യോഗിക മാധ്യമമായ സിൻഹുവ വാ റിപ്പോർട്ട് ചെയ്തു. പരാതിക്ക് ഇടയായ സംഭവം നടന്നിട്ടില്ലെന്നു ചൈന ഈസ്റ്റേൺ എയർലൈൻസ് അധികൃതരും നിലപാടെടുത്തു.   കേന്ദ്രമന്ത്രി സുഷമ സ്വരാജ് സംഭവത്തിൽ ഇടപെട്ടു. ഇതോടെ ഷാങ്‌ഹായ് വിദേശകാര്യ മന്ത്രാലയവും പുഡോങ് വിമാനത്താവള അധികൃതരും നിലപാട് മാറ്റുകയും പരാതി അന്വേഷിക്കുമെന്ന് അറിയിക്കുകയും ചെയ്തു. 


LATEST NEWS