ഐ.എന്‍.എക്‌സ് മീഡിയ കേസ്: കാര്‍ത്തി ചിദംബരത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐ.എന്‍.എക്‌സ് മീഡിയ കേസ്: കാര്‍ത്തി ചിദംബരത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹിയിലെ പട്യാല കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 

ഐ.എന്‍.എക്‌സ്. മീഡിയ കേസില്‍ കഴിഞ്ഞ വര്‍ഷം മേയ് 15നാണ് സി.ബി.ഐ. എഫ്.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തത്. ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് ചിദംബരം ധനമന്ത്രിയായിരിക്കെ ഐ.എന്‍.എക്‌സ്. മീഡിയയ്‌ക്ക് 305 കോടിയുടെ വിദേശഫണ്ട് ലഭിക്കാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടതാണ് കേസ്.

ഇതുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരത്തെ ഫെബ്രുവരിയില്‍ സി.ബി.ഐ അറസ്‌റ്റ്ചെയ്‌തിരുന്നു. കാര്‍ത്തിക്ക് ഡല്‍ഹി ഹൈക്കോടതി പിന്നീട് ജാമ്യം അനുവദിച്ചു.