കാര്‍ത്തി ചിദംബരത്തിന്‍റെ  54 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ക്കള്‍ കണ്ടുകെട്ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാര്‍ത്തി ചിദംബരത്തിന്‍റെ  54 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ക്കള്‍ കണ്ടുകെട്ടി

ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​ന്‍റെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി. 54 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ളാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടു​കെ​ട്ടി​യ​ത്. ഡ​ൽ​ഹി​യി​ലെ ജോ​ർ ബാ​ഗ്, ഉൗ​ട്ടി​യി​ലെ​യും യു​കെ​യി​ലേ​യും വ​സ​തി​ക​ൾ, ബാ​ഴ്സ​ലോ​ണ​യി​ലെ സ്ഥ​ലം എ​ന്നി​വ​യാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്. പി. ​ചി​ദം​ബ​രം കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രി​ക്കെ ​മാ​ധ്യ​മ​സ്ഥാ​പ​ന​മാ​യ ഐ​എ​ൻ​എ​ക്സ് മീ​ഡി​യ വി​ദേ​ശ​ത്തു​നി​ന്ന് 305 കോ​ടി രൂ​പ നി​ക്ഷേ​പം സ്വീ​ക​രി​ച്ച​തു ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചാ​ണെ​ന്നാ​ണു കേ​സ്.

ഇന്ദിരാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥയിലുള്ള ഐ.എൻ.എക്സ് മീഡിയ കമ്പനിക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് പി.ചിദംബരം ധനമന്ത്രിയായിരിക്കെ കാര്‍ത്തി ചിദംബരം 10 ലക്ഷം രൂപ കോഴവാങ്ങി ഇടപെടൽ നടത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഈ കേസില്‍ കാര്‍ത്തിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാള്‍ ജാമ്യത്തിലിറങ്ങി. 


LATEST NEWS