ഐപിഎസ് ഓഫീസർ സ്വയം വെടിവെച്ച് മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐപിഎസ് ഓഫീസർ സ്വയം വെടിവെച്ച് മരിച്ചു

ഫരീദാബാദ്: ഐപിഎസ് ഓഫീസർ സ്വയം വെടിവെച്ച് മരിച്ചു. ഫരീദാബാദിലാണ് സംഭവം. ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് വിക്രം കപൂറിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. ഫരീദാബാദിലെ സെക്ടർ 30ലുള്ള തന്റെ ഔദ്യോഗിക വസതിയിൽ വെച്ചാണ് സംഭവമെന്നറിയുന്നു. സർവ്വീസ് റിവോൾവർ ഉപയോഗിച്ചാണ് വെടി വെച്ചത്.കഴിഞ്ഞ വർ‌ഷമാണ് 58കാരനായ കപൂറിന് ഐപിഎസ് ഓഫീസറായി സ്ഥാനക്കയറ്റം കിട്ടിയത്. ഒക്ടോബർ 2020ന് ഇദ്ദേഹം റിട്ടയർ ചെയ്യാനിരിക്കുകയായിരുന്നു.


LATEST NEWS