വിപ്ലവകാരിയായ നേതാവാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; ബെന്യാമിൻ നെതന്യാഹു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിപ്ലവകാരിയായ നേതാവാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; ബെന്യാമിൻ നെതന്യാഹു

ന്യൂഡൽഹി: വിപ്ലവകാരിയായ നേതാവാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. പ്രധാനമന്ത്രി മോദിയുമായി ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടത്തിയ ചർച്ചകൾക്കു ശേഷം മാധ്യമ പ്രവർത്തകരെ കണ്ടപ്പോഴാണ് അദ്ദേഹം മോദിയെ വിപ്ലവകാരിയായ നേതാവ് എന്നു വിശേഷിപ്പിച്ചത്. 

ആറു ദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ചയാണ് നെതന്യാഹു ഇന്ത്യയിലെത്തിയത്. നയതന്ത്രതലത്തിൽ നടത്തിയ നീണ്ട ചർച്ചകൾക്കു ശേഷം വിവിധ കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പിട്ടു. സൈബർ സുരക്ഷ, ഗ്യാസ് ആൻഡ് ഓയിൽ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും കരാറുകൾക്ക് രൂപം നൽകിയത്. 

ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ ഇസ്രയേലിനെതിരെ ജറുസലം വിഷയത്തിൽ വോട്ടു ചെയ്തതും ചർച്ചാവിഷയമായി എന്നും റിപ്പോര്‍ട്ട് ഉണ്ട്. ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ തീരുമാനിച്ചതായി ചർച്ചകൾക്കു ശേഷം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ മോദി അറിയിച്ചു.