വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
ജയ്പൂര്‍: ജയ്പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വര്‍ഗീയ കലാപം. അഞ്ച് പേര് അറസ്റ്റിലായി. സംഘര്‍ഷത്തില്‍ ഒമ്പത് പൊലീസുകാരടക്കം 24 പേര്‍ക്ക് പരിക്കേറ്റു.
സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി ജയ്പൂരിലെ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. 10 പൊലീസ് സ്റ്റേഷന് പരിധിയിലെ ഇന്റര്‍നെറ്റ് ബന്ധമാണ് വിച്ഛേദിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനും ദേശീയപാത തടഞ്ഞ് പൊലീസിനെ ആക്രമിച്ചതിനുമാണ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തത്.
തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ഗല്‍റ്റ് ഗേറ്റിന് സമീപം ഇരുവിഭാഗങ്ങളും പരസ്പരം കല്ലെറിയുകയായിരുന്നു. നിരവധി വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. ബൈക്കുകള്‍ കത്തിച്ചു. കണ്ണീര്‍വാതകം പ്രയോഗിച്ചാണ് ജനക്കൂട്ടത്തെ പൊലീസ് തുരത്തിയത്. സംഭവത്തിന് പിന്നിലുള്ള കാരണം അന്വേഷിക്കുകയാണെന്ന് ജയ്പൂര്‍ കമ്മീഷണര്‍ അറിയിച്ചു.