മക്കള്‍ക്ക്‌ സ്‌കൂളിലെത്താന്‍ ഒറ്റയ്ക്ക് വഴി വെട്ടിയ ഒരു അച്ഛന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

   മക്കള്‍ക്ക്‌ സ്‌കൂളിലെത്താന്‍ ഒറ്റയ്ക്ക് വഴി വെട്ടിയ ഒരു അച്ഛന്‍

ഭുവനേശ്വര്‍: അച്ഛന്മാര്‍ മക്കള്‍ക്കു വഴികാട്ടുക മാത്രമല്ല   ചിലപ്പോള്‍ വഴി വെട്ടുകയും ചെയ്യും.അതിന് ഉദാഹരണമാണ് കുഞ്ഞുങ്ങള്‍ക്ക് എളുപ്പത്തില്‍ സ്‌കൂളിലെത്താന്‍ ഒറ്റയ്ക്ക് വഴി വെട്ടിയ ഒരു അച്ഛനുണ്ട് ഒഡീഷയില്‍. . ജലന്ധര്‍ നായക് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയിലെ ഗുംസാഹി സ്വദേശിയാണ് ജലന്ധര്‍.

 രണ്ടു വര്‍ഷം കൊണ്ടാണ് ജലന്ധര്‍ എട്ടു കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നിര്‍മിച്ചത്. പച്ചക്കറി വില്‍പനയാണ് നാല്‍പ്പത്തഞ്ചുകാരനായ ഇദ്ദേഹത്തിന്റെ ഉപജീവനമാര്‍ഗം. ഓരോ ദിവസവും എട്ടുമണിക്കൂറാണ് റോഡ് നിര്‍മാണത്തിനു വേണ്ടി ജലന്ധര്‍ മാറ്റിവച്ചത്. തന്റെ ഗ്രാമമായ ഗുംസാഹിയെ ഫുല്‍ബാനി നഗരത്തിലെ പ്രധാന പാതയുമായി ബന്ധിപ്പിക്കുന്ന പാതയാണ് ജലന്ധര്‍ നിര്‍മിച്ചത്.

ആ പ്രദേശത്ത് താമസിക്കുന്ന ഏക കുടുംബം ജലന്ധറിന്റെതാണ്. മോശം പ്രദേശമായതിനാല്‍ മറ്റു ഗ്രാമവാസികള്‍ എല്ലാവരും തന്നെ ഈ ഗ്രാമം ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് നീങ്ങിയിരുന്നു. ഈ പ്രദേശം  കടന്ന് സ്‌കൂളിലേക്ക് പോകുന്നത് കുട്ടികള്‍ക്ക് ദുഷ്‌കരമാണ്. ഇതിനു പരിഹാരമായാണ് ജലന്ധര്‍ മലയിലെ കാടുതെളിച്ച് വഴിവെട്ടിയത്.

അതേസമയം നിലവിലുണ്ടായിരുന്ന പാത സഞ്ചാരയോഗ്യമാക്കുകയാണ് ജലന്ധര്‍ ചെയ്തതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. എ എന്‍ ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

 

 

 

 

 


LATEST NEWS