ഇസ്‍‌‌തംബുളിലേക്ക് പോയ കശ്‌മീർ രാഷ്ട്രീയ നേതാവ് ഷൈ ഫൈസലിനെ തടഞ്ഞു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇസ്‍‌‌തംബുളിലേക്ക് പോയ കശ്‌മീർ രാഷ്ട്രീയ നേതാവ് ഷൈ ഫൈസലിനെ തടഞ്ഞു

ന്യൂഡൽഹി: തുർക്കിയിലെ ഇസ്‌തംബുളിലേക്ക് പോകാനായി ഡൽഹിയിലെത്തിയ ജമ്മു കാശ്മീരിലെ രാഷ്ട്രീയ നേതാവ് ഷൈ ഫൈസലിനെ വിമാനത്താവളത്തിൽ വച്ച് തിരിച്ചയച്ചു. മുൻ ഐഎഎസ് ഓഫീസറായ ഇദ്ദേഹം സ്ഥാനം രാജിവച്ച ശേഷം ഈയടുത്താണ് ജമ്മു ആന്‍ഡ് കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയത്.

തിരിച്ചയക്കപ്പെട്ടതിനെ തുടർന്ന് ഡൽഹിയിൽ നിന്നും ശ്രീനഗർ വിമാനത്താവളത്തിലെത്തിയ ഷാ ഫൈസലിനെ ഇവിടെ വച്ച് പൊതു സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം കാശ്മീരിൽ അറസ്റ്റിലാവുന്ന നാലാമത്തെ നേതാവാണ് ഷാ ഫൈസൽ.

ഈ വർഷം മാർച്ച് 17 നാണ് ഇദ്ദേഹം തന്റെ രാഷ്ട്രീയ പാർട്ടിക്ക് രൂരം നൽകിയത്. 2010 ബാച്ച് ഐഎഎസ് ഓഫീസറായിരുന്നു. സിവിൽ സർവ്വീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.  നാഷണൽ കോൺഫറൻസ് നേതാക്കളായ ഒമർ അബ്ദുള്ള, സജ്ജാദ് ലോൺ, പിഡിപി നേതാവ് മെഹബൂബ മുഫ്തി എന്നിവരും അറസ്റ്റിലാണ്.