ജമ്മു കശ്മീരിലെ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു, രണ്ട് തീവ്രവാദികളെ വധിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജമ്മു കശ്മീരിലെ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു, രണ്ട് തീവ്രവാദികളെ വധിച്ചു

ബന്ദിപോര: കശ്മീരിലെ ബന്ദിപോര ജില്ല വനമേഖല പ്രദേശത്ത് വ്യാഴാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിക്കുകയും ചെയ്തു. മരിച്ച തീവ്രവാദികളെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഏറ്റുമുട്ടലിനിടയില്‍ ബുള്ളറ്റ് കൊണ്ടാണ് ജവാന്‍ മരണപ്പെട്ടത്. ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

കഴിഞ്ഞയാഴ്ചയാണ് ഈ മേഖലയില്‍ സൈനിക ഓപ്പറേഷന്‍ തുടങ്ങിയത്. പനാര്‍ മേഖലയിലെ റയ്‌നാര്‍ വനത്തില്‍ ചെറിയ വെടിവയ്പ്പുകളോടെയായിരുന്നു തുടക്കം. പിന്നീട് കൂടുതല്‍ സൈനിക സന്നാഹത്തോടെ നടത്തുന്ന ഏറ്റുമുട്ടല്‍ തുടര്‍ച്ചയായ ആറാം ദിവസവും തുടരുകയാണ്.


LATEST NEWS