ജ​മ്മു​കാ​ഷ്മീ​രി​ല്‍‌ തീ​വ്ര​വാ​ദ​വി​രു​ദ്ധ സേ​ന​യി​ലെ ജ​വാ​നെ ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജ​മ്മു​കാ​ഷ്മീ​രി​ല്‍‌ തീ​വ്ര​വാ​ദ​വി​രു​ദ്ധ സേ​ന​യി​ലെ ജ​വാ​നെ ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ല്‍‌ തീ​വ്ര​വാ​ദ​വി​രു​ദ്ധ സേ​ന​യി​ലെ ജ​വാ​നെ ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. പുല്‍​വാ​മ​യി​ല്‍​നി​ന്നാ​ണ് സൈനികനെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. 44 രാ​ഷ്ട്രീ​യ റൈ​ഫി​ള്‍​സി​ലെ സൈനികന്‍ ഔറംഗസേബിനെയാണ് ഭീകരര്‍ തട്ടികൊണ്ടുപോയത്. 

ജ​വാ​നെ ര​ക്ഷി​ക്കാ​ന്‍ ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി സൈ​ന്യം അ​റി​യി​ച്ചു. റം​സാ​ന്‍ പ്ര​മാ​ണി​ച്ച്‌ സൈ​ന്യം ഭീ​ക​ര​വി​രു​ദ്ധ ന​ട​പ​ടി​ക​ള്‍ നി​ര്‍‌​ത്തി​വ​ച്ചി​രു​ന്നു. ഇ​തു​മു​ത​ലെ​ടു​ത്ത് ഭീ​ക​ര​ര്‍ പ്ര​വ​ര്‍​ത്ത​നം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. 

അതേസമയം കശ്മീരിലെ ബന്ദിപോര ജില്ല വനമേഖല പ്രദേശത്ത് വ്യാഴാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു വരിച്ചിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിക്കുകയും ചെയ്തു. മരിച്ച തീവ്രവാദികളെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഏറ്റുമുട്ടലിനിടയില്‍ ബുള്ളറ്റ് കൊണ്ടാണ് ജവാന്‍ മരണപ്പെട്ടത്. ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഈ മേഖലയില്‍ സൈനിക ഓപ്പറേഷന്‍ തുടങ്ങിയത്. പനാര്‍ മേഖലയിലെ റയ്‌നാര്‍ വനത്തില്‍ ചെറിയ വെടിവയ്പ്പുകളോടെയായിരുന്നു തുടക്കം. പിന്നീട് കൂടുതല്‍ സൈനിക സന്നാഹത്തോടെ നടത്തുന്ന ഏറ്റുമുട്ടല്‍ തുടര്‍ച്ചയായ ആറാം ദിവസവും തുടരുകയാണ്.