ജ​മ്മു​കാ​ഷ്മീ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ണി​ല്‍ ന​ട​ന്നേ​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജ​മ്മു​കാ​ഷ്മീ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ണി​ല്‍ ന​ട​ന്നേ​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്


ന്യൂ​ഡ​ല്‍​ഹി: ജ​മ്മു​കാ​ഷ്മീ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ണി​ല്‍ ന​ട​ന്നേ​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. റം​സാ​ന്‍ മാ​സം ജൂ​ണ്‍ നാ​ലി​ന് അ​വ​സാ​നി​ക്കും. അ​മ​ര്‍​നാ​ഥ് യാ​ത്ര ജൂ​ലൈ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ക​യും ചെ​യ്യും. ഇ​തി​നി​ട​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് നടത്തുമെന്നാണ് സൂചന.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ഞ്ച് ഘ​ട്ട​ങ്ങ​ളാ​യാ​ണ് ന​ട​ക്കു​ന്ന​തെ​ങ്കി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ഴ് ഘ​ട്ട​ങ്ങ​ളി​ലാ​വും ന​ട​ക്കു​ക. കാ​ഷ്മീ​രി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി. 

നേ​ര​ത്തെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ​ത്തെ സം​സ്ഥാ​ന ഭ​ര​ണ​കൂ​ട​മാ​ണ് ത​ള്ളി​യ​ത്. ലോ​ക്സ​ഭാ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ഒ​രു​മി​ച്ചു ന​ട​ത്തി​യാ​ല്‍ ആ​യി​ര​ത്തോ​ളം സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് ഒ​രേ​സ​മ​യം സു​ര​ക്ഷ ഒ​രു​ക്കേ​ണ്ടി​വ​രു​മെ​ന്നും ഇ​ത് അ​സാ​ധ്യ​മാ​യി​രി​ക്കു​മെ​ന്നു​മാ​ണ് സം​സ്ഥാ​ന ഭ​ര​ണ​കൂ​ടം അ​റി​യി​ച്ച​ത്.