ജപ്പാന്‍ പ്രധാനമന്ത്രിയ്ക്ക് ഗംഭീര വരവേല്‍പ്പ് : പ്രോട്ടോക്കോള്‍ മറിടന്ന് മോദി നേരിട്ടെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജപ്പാന്‍ പ്രധാനമന്ത്രിയ്ക്ക് ഗംഭീര വരവേല്‍പ്പ് : പ്രോട്ടോക്കോള്‍ മറിടന്ന് മോദി നേരിട്ടെത്തി

അഹമ്മദാബാദ്:  ഇന്ത്യാ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഭാര്യ അകി ആബെയും ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ ഇരുവരെയും പ്രോട്ടോക്കോള്‍ മറിടന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ജപ്പാന്‍ പ്രധാനമന്ത്രി  കോട്ട് ധരിച്ച് വിമാനത്താവളത്തിലെത്തിയ ആബെ ഉടന്‍ തന്നെ കുർത്തയും ഭാര്യ ചുരുദാറും ധരിച്ച് ഇന്ത്യക്കാരായി. തുടര്‍ന്ന് സബര്‍മതി ആശ്രമം വരെ സംഘടിപ്പിച്ചിരുന്ന റോഡ് ഷോയില്‍ ആബെയും ഭാര്യയും മോദിയോടൊപ്പം പങ്കെടുത്തു. തുടര്‍ന്ന് സബര്‍മതി ആശ്രമത്തില്‍ ആബെ സന്ദര്‍ശനം നടത്തി.

മോദിയുടെ സ്വപ്‌ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങും ഇരുവരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. 

ഗുജറാത്തിന്റെ  പരമ്പരാഗത നൃത്ത രൂപങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയാണ് ആബെയെയും ഭാര്യയെയും വിമാനത്താവളത്തില്‍ വരവേറ്റത്. ഇതിനു പുറമെ ബുദ്ധ സന്ന്യാസികളും അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തി.

ആബെയെ സ്വീകരിക്കുന്നതിനായി പല നിറത്തിലുള്ള വര്‍ണ വിളക്കുകള്‍ ഉപയോഗിച്ച് ഗാന്ധിനഗര്‍, അഹമ്മദാബാദ് എന്നീ നഗരങ്ങള്‍ അലങ്കരിച്ചിരിച്ചിട്ടുണ്ട്. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ആബെയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അഹമ്മദാബാദില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.


LATEST NEWS