ജയാ ബച്ചനെതിരായ പരാമര്‍ശം; മാധ്യമങ്ങള്‍ തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് നരേഷ് അഗര്‍വാള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ജയാ ബച്ചനെതിരായ പരാമര്‍ശം; മാധ്യമങ്ങള്‍ തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് നരേഷ് അഗര്‍വാള്‍

ന്യൂഡല്‍ഹി: ജയാ ബച്ചനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ ബിജെപി നേതാവ് നരേഷ് അഗര്‍വാള്‍. മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നും അഗര്‍വാള്‍ ആരോപിച്ചു.

തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല. ആ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിക്കുകയോ വികാരങ്ങള്‍ വ്രണപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെന്നും നരേഷ് അഗര്‍വാള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം സമാജ് വാദി പാര്‍ട്ടി വിട്ട് ബിജെപിയിലേക്കെത്തിയ നരേഷ് അഗര്‍വാള്‍ ജയാ ബച്ചന്റെ രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച്‌ പരാമര്‍ശം നടത്തിയതാണ് വിവാദമായത്. സിനിമകളില്‍ നൃത്തം ചെയ്തുനടന്നൊരാള്‍ക്ക് സമാജ് വാദി പാര്‍ട്ടി രാജ്യസഭാ സീറ്റ് നല്കിയത് ഖേദകരമാണ് എന്നായിരുന്നു പരാമര്‍ശം. 


LATEST NEWS