പൊങ്കലിന് ജെല്ലിക്കെട്ടില്ല: സുപ്രീം കോടതി ഹര്‍ജി തള്ളി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൊങ്കലിന് ജെല്ലിക്കെട്ടില്ല: സുപ്രീം കോടതി ഹര്‍ജി തള്ളി

ചെന്നൈ: ​ജെല്ലിക്കെട്ട്​ നിരോധിച്ച വിധി പിൻവലിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. തമിഴ്​നാട്ടിലെ കാര്‍ഷിക ഉത്സവമായ പൊങ്കലിന് ദിവസങ്ങള്‍  ശേഷിക്കെ ജെല്ലിക്കെട്ട്​ നിരോധിച്ച വിധി പിൻവലിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയത്. ശനിയാഴ്​ചക്ക്​ മുമ്പ്​   വിധി പ്രസ്‌താവിക്കണമെന്ന ആവശ്യം ന്യായീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. 

ജെല്ലിക്കെട്ടിന് അനുമതിതേടി തമിഴ്‌നാട്ടിൽ നിന്നുള്ള സംഘടന സുപ്രീം കോടതിയെ സമീപിച്ചത് .  2014 ലെ കോടതി വിധിമറികടക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം വിജ്ഞാപനം പുറത്തിറക്കിയിരുന്നു.പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച്​ ഇൗ വർഷം ജെല്ലിക്കെട്ട്​ നടത്തുമെന്ന്​ തമിഴ്​നാട്​ മുഖ്യമന്ത്രി ഒ. പന്നീർശെൽവം വാഗ്​ദാനം ചെയ്​തതിന്​ പിന്നാലെയാണ്​ ഹര്‍ജി കോടതി തള്ളിയത്​. വിധി പുറപ്പെടുവിക്കുന്നതിന്​ കോടതിക്ക്​ ഭയമില്ലെന്നും നടപടി വേഗത്തിലാക്കണമെന്ന്​ ആർക്കും ആവശ്യപ്പെടാൻ കഴിയില്ലെന്നും സു​പ്രീം​കോടതി ബെഞ്ച്​ വ്യക്​തമാക്കി. ജെല്ലിക്കെട്ട് ഉത്സവങ്ങൾക്കോ കാളവണ്ടി ഓട്ട മത്സരങ്ങൾക്കോ കാലികളെ ഉപയോഗിക്കരുതെന്നായിരുന്ന സുപ്രീം കോടതിയുടെ ഉത്തരവ്. 


LATEST NEWS