യുദ്ധവിമാനങ്ങളുടെ കുറവിനെ കളിക്കാരില്ലാതെ ക്രിക്കറ്റ് ടീമിനോട് ഉപമിച്ച് :  വ്യോമസേനാ മേധാവി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുദ്ധവിമാനങ്ങളുടെ കുറവിനെ കളിക്കാരില്ലാതെ ക്രിക്കറ്റ് ടീമിനോട് ഉപമിച്ച് :  വ്യോമസേനാ മേധാവി

ന്യൂഡൽഹി: യുദ്ധവിമാനങ്ങളുടെ കുറവിനെ കളിക്കാരില്ലാതെ  ക്രിക്കറ്റ് ടീമിനോട് ഉപമിച്ച് എയർ ചീഫ്മാർഷൽ ബി.എസ്. ധനോവ.. 11 പേരെ വേണ്ടിടത്ത്​ ഏഴു പേരെ വച്ച്​ ക്രിക്കറ്റ്​ കളിക്കുന്ന അവസ്​ഥയാണ്​ യുദ്ധവിമാനത്തി​​ന്‍റെ കാര്യത്തിൽ  വ്യോമസേന അനുഭവിക്കുന്നതെന്ന്​ എയർ ചീഫ്​ മാർഷൽ ബി.എസ്​ ധനോവ പറഞ്ഞു. ഭീകരാക്രമണമുണ്ടായാലോ പാക്കിസ്ഥാനെതിരെ ആക്രമണം നടത്താനോ വ്യോമസേന തയാറാണ്. എന്നാൽ അതിനിയും  സർക്കാർ ആവശ്യപ്പെടുകയാണെങ്കിൽ പാക്​ തീവ്രവാദ ആക്രമണങ്ങൾക്കെതിരെ പട​െയാരുക്കത്തിന്​ വ്യോമസേന തയാറാണെന്നും ധനോവ ഇന്ത്യൻ എക്​സപ്രസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

മാവോയിസ്​റ്റുകൾക്കെതി​രെയുള്ള സമരത്തിനും  വ്യോമസേന തയാറാണ്​. എന്നാൽ നമ്മുടെ അതിർത്തികുള്ളിൽ നിന്നുള്ള യുദ്ധം പ്രോത്​സാഹിപ്പിക്കരുത്​. യാദൃച്ഛികമായി സംഭവിക്കുന്ന നാശനഷ്​ടങ്ങൾ ഒഴിവാക്കാൻ അതു സഹായിക്കു​െമന്നും അദ്ദേഹം പറഞ്ഞു. 

ഏത്​ സമയവും യുദ്ധസന്നദ്ധരായി ഇരിക്കണമെന്ന്​ കഴിഞ്ഞ മാസം വ്യോമസേന ഉദ്യോഗസ്​ഥർക്ക്​ ധനോവ നിർദേശം നൽകിയിരുന്നു. കരസേന യുദ്ധത്തിന്​ തയാറാ​െണന്ന ൈസനിക മേധാവി ബിപിൻ റാവത്തി​​െൻറ പ്രസ്​താവന വന്ന്​ രണ്ട്​ ദിവസത്തിനുള്ളിലായിരുന്നു വ്യോമസേനാ മേധാവിയു​െട നിർദേശം.