ജാര്‍ഖണ്ഡില്‍ എരുമയെ മോഷ്ടിച്ചു എന്ന് ആരോപിച്ച് രണ്ട് മുസ്‌ലിങ്ങളെ  തല്ലിക്കൊന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജാര്‍ഖണ്ഡില്‍ എരുമയെ മോഷ്ടിച്ചു എന്ന് ആരോപിച്ച് രണ്ട് മുസ്‌ലിങ്ങളെ  തല്ലിക്കൊന്നു

ജാര്‍ഖണ്ഡില്‍ എരുമയെ മോഷ്ടിച്ചു എന്ന് ആരോപിച്ച് രണ്ട് മുസ്ലീങ്ങളെ തല്ലിക്കൊന്നു. സന്താള്‍ ഗ്രാമത്തിലാണ് സംഭവം. മുര്‍താസാ അന്‍സാരി, ചര്‍ക്കു അന്‍സാരി എന്നിവരെയാണ് ആള്‍കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു

രാവിലെയാണ് മോഷണകുറ്റം ആരോപിച്ച് അഞ്ചംഗ സംഘത്തെ ഒരു സംഘം നാട്ടുകാര്‍ പിടികൂടുന്നത്. സന്താള്‍ ഗ്രാമത്തിൽ നിന്നും മുപ്പത് കിലോമീറ്റര്‍ മാറി മറ്റൊരു ഗ്രാമത്തില്‍ നിന്നുള്ളവരെയാണ് മോഷണകുറ്റമാരോപിച്ച് പിടികൂടിയത്. പന്ത്രണ്ടോളം എരുമകളെ മോഷ്ടിച്ചതായി ആരോപിച്ചായിരുന്നു ആക്രമണം. സംഘത്തിലെ മൂന്നുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്നും ഒരു എരുമയെ കണ്ടെടുത്തതായാണ് അക്രമകാരികള്‍ പൊലീസിനോട് പറഞ്ഞതായി എസ്പി ദേശീയമാധ്യമത്തോട് പറഞ്ഞു .

ആക്രമണം നടത്തിയ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും അവര്‍ക്കെതിരെ എഫ്‌ഐആര്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മരണപ്പെട്ടവരുടെ പേരിലും മോഷണകേസിന് എഫ്‌ഐആര്‍ എടുത്തതായി പൊലീസ് അറിയിച്ചു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.