‘മാണിക്യമലരായ പൂവി’ - വാലന്റൈന്‍സ് ഡേയ്‌ക്കെതിരായ ആര്‍എസ്എസിന്റെ പ്രതിഷേധങ്ങള്‍ക്കുള്ള മറുപടി: ജിഗ്നേഷ് മേവാനി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘മാണിക്യമലരായ പൂവി’ - വാലന്റൈന്‍സ് ഡേയ്‌ക്കെതിരായ ആര്‍എസ്എസിന്റെ പ്രതിഷേധങ്ങള്‍ക്കുള്ള മറുപടി: ജിഗ്നേഷ് മേവാനി

‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിന് വ്യാപകമായി ലഭിച്ച സ്വീകാര്യത, വാലന്റൈന്‍സ് ഡേയ്‌ക്കെതിരായ ആര്‍എസ്എസിന്റെ പ്രതിഷേധങ്ങള്‍ക്കുള്ള മറുപടിയാണെന്ന് ദലിത് ആക്ടിവിസ്റ്റും എംഎല്‍എയുമായി ജിഗ്‌നേഷ് മേവാനി. തന്റെ ട്വിറ്റർ സന്ദേശത്തിലാണ് മേവാനി നിലപാട് അറിയിച്ചത്.

'വാലന്റൈന്‍സ് ദിനാശംസകള്‍.. മാണിക്യമലരായ പൂവി എന്ന് ഹിറ്റ് ഗാനം ആര്‍എസ്എസിന്റെ വാലന്റൈന്‍സ് ദിനത്തിലെ പ്രതിഷേധങ്ങള്‍ക്കുള്ള മറുപടിയാണ്. ഒരാളെ വെറുക്കാനല്ല സ്‌നേഹിക്കാനാണ് ഇഷ്ടമെന്ന് ഇന്ത്യക്കാര്‍ വീണ്ടും തെളിയിച്ചു. മനോഹരമായ ഈ വീഡിയോ ആസ്വദിക്കൂ' -  ഇതായിരുന്നു മേവാനിയുടെ ട്വീറ്റ്.


LATEST NEWS