തെലുങ്കാനയില്‍ രണ്ടാം തവണയും മുഖ്യമന്ത്രിയായി ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തെലുങ്കാനയില്‍ രണ്ടാം തവണയും മുഖ്യമന്ത്രിയായി ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്തു

ഹൈദരാബാദ്:  തെലുങ്കാനയില്‍ രണ്ടാമതും മുഖ്യമന്ത്രിയായി കെ.ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍ സത്യവാചകം ചൊല്ലി.

ചന്ദ്രശേഖര റാവുവിന്റെ സത്യപ്രതിജ്ഞ മാത്രമാണ് ഇന്ന് നടന്നത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ ഗസറ്റ് വിജ്ഞാപനം വന്നിട്ടില്ലാത്തതിനാല്‍ മന്ത്രിമാരുടെ സത്യപ്രതിജ വൈകും. ഒരാഴ്ചക്കുള്ളില്‍ മുഴുവന്‍ മന്ത്രിമാരെയും തീരുമാനിക്കുമെന്നാണ് ചന്ദ്രശേഖര്‍ റാവു നേരത്തെ വ്യക്തമാക്കിയിരുന്നത്.