എസ്ഐ വധക്കേസ്: എന്‍ഐഎ ഏറ്റെടുക്കണമെന്ന് തമിഴ്നാട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എസ്ഐ വധക്കേസ്: എന്‍ഐഎ ഏറ്റെടുക്കണമെന്ന് തമിഴ്നാട്

ചെന്നൈ: കളിയിക്കാവിളയില്‍ എസ്.ഐ വില്‍സണെ വെടിവച്ചു കൊന്ന കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍. പ്രതികളായ അബ്ദുള്‍ ഷെമീം, തൗഫീഖ് എന്നിവര്‍ക്ക് തീവ്രവാദബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഇവര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിലാണ്. തീവ്രവാദ ബന്ധത്തിന്റെ പേരില്‍ ബെംഗളൂരുവിലും, ഡല്‍ഹിയിലും പിടിയിലായവരുടെ സംഘടനയില്‍ ഉള്‍പ്പെടുന്നവരാണ് ഈ കേസിലെയും പ്രതികള്‍.