അഴിമതിക്കെതിരായ പോരാട്ടത്തിന്റെ കമല്‍ഹാസന്‍ ഭാഗമാകും  : അരവിന്ദ് കെജ്‌രിവാള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഴിമതിക്കെതിരായ പോരാട്ടത്തിന്റെ കമല്‍ഹാസന്‍ ഭാഗമാകും   : അരവിന്ദ് കെജ്‌രിവാള്‍

ചെന്നൈ: കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് അരവിന്ദ് കെജ്‌രിവാള്‍ .അഴിമതിക്കെതിരായ പോരാട്ടത്തിന്റെ കമല്‍ഹാസന്‍ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു. തമിഴ് സൂപ്പര്‍ സ്റ്റാറുമായി ചെന്നൈയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രാഷ്ട്രീയ പ്രവേശത്തിന് കമല്‍ഹാസന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ആയിരുന്നു കൂടിക്കാഴ്ച. കമല്‍ഹാസന്റെ ഇളയ മകള്‍ അക്ഷര വിമാനത്താവളത്തിലെത്തി കെജ്‌രിവാളിനെ സ്വീകരിച്ചു. തുടര്‍ന്ന് ചെന്നൈയിലെ ആള്‍വാര്‍പേട്ടിലെ കമല്‍ഹാസന്റെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു.

AAP National Convenor and Delhi CM @ArvindKejriwal meets @ikamalhaasan one of the biggest personality of South India. pic.twitter.com/YD9DwuFxWk

— AAP (@AamAadmiParty) September 21, 2017

ഡല്‍ഹി മുഖ്യമന്ത്രി തന്നെ കാണാന്‍ എത്തിയതില്‍ സന്തോഷമുണ്ടെന്ന് കമല്‍ഹാസന്‍ പറഞ്ഞു. അഴിമതി രഹിത ഇന്ത്യക്കായി കെജ്‌രിവാള്‍ നടത്തിയ പോരാട്ടങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. അഴിമതിക്കെതിരെ പോരാട്ടം നടത്തുന്നവരെല്ലാം തന്റെ ബന്ധുക്കളാണെന്നും ആ നിലയ്ക്ക് കെജ്‌രിവാളും തന്റെ ബന്ധുവാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും കെജ്‌രിവാളും വ്യക്തമാക്കി.

രാജ്യം അഴിമതിയും വര്‍ഗീയതയും മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിടുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജനങ്ങള്‍ വര്‍ഗീയതയ്ക്ക് എതിരാണ്. കമല്‍ഹാസനും ഇതുസംബന്ധിച്ച ആശങ്ക പങ്കുവച്ചുവെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലും രാജ്യം മുഴുവനുമുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തുവെന്നും കെജ്‌രിവാള്‍ പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായി കമല്‍ഹാസന്‍ തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു.


LATEST NEWS