ഹിന്ദു തീവ്രവാദി പരാമര്‍ശം; മുൻകൂർ ജാമ്യാപേക്ഷയുമായി കമൽ ഹാസൻ കോടതിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹിന്ദു തീവ്രവാദി പരാമര്‍ശം; മുൻകൂർ ജാമ്യാപേക്ഷയുമായി കമൽ ഹാസൻ കോടതിയില്‍

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു തീവ്രവാദി ഗോഡ്‌സെയെന്ന പരാമര്‍ശത്തില്‍ മുൻകൂർ ജാമ്യാപേക്ഷയുമായി മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. വിവാദ പരാമർശത്തിൽ കമൽ ഹാസനെതിരെ അറവാക്കുറിച്ചി പൊലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് റദ്ദാക്കണമെന്നാണ് ആവശ്യം. 

വിവാദ പരാമര്‍ശത്തില്‍ മതവികാരം വ്രണപ്പെടുത്തി എന്നിവ ആരോപിച്ചാണ് കമൽ ഹാസനെതിരെ കേസെടുത്തിരിക്കുന്നത്. 153A, 295 A എന്നീ വകുപ്പുകൾ പ്രകാരമാണ് അറവാകുറിച്ചി പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 

അതേസമയം, തന്‍റെ നിലപാടില്‍ ഉറച്ച് നില്‍കുകയാണ് കമൽ. താന്‍ പറഞ്ഞത് ചരിത്രം മാത്രമാണെന്നും ഹിന്ദു മതത്തെ വൃണപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ലെന്നും കമല്‍ പറഞ്ഞു. 

കമല്‍ഹാസന്‍റെ ഹിന്ദു തീവ്രവാദ പരാമര്‍ശം മാധ്യമങ്ങളും ചില സംഘടനകളും സൃഷ്ടിച്ച തെറ്റായ വ്യാഖ്യാനമെന്ന് മക്കള്‍ നീതി മയ്യം പത്രക്കുറിപ്പ് ഇറക്കിയിരുന്നു. കമല്‍ഹാസന്റെ പ്രസംഗത്തില്‍ പറയാത്ത കാര്യങ്ങള്‍ പ്രസംഗത്തിന്റെ ഭാഗമായി ചില മാധ്യമങ്ങളും സംഘടനകളും വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് മക്കള്‍ നീതി മയ്യം അവകാശപ്പെട്ടു.


LATEST NEWS