കാ​വേ​രി വി​ഷ​യ​ത്തി​ല്‍ മാ​ത്ര​മ​ല്ല മാറ്റ് നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ലും രജനികാന്ത് അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ച്‌ ക​ണ്ടി​ട്ടി​ല്ല; കമല്‍ ഹാസന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാ​വേ​രി വി​ഷ​യ​ത്തി​ല്‍ മാ​ത്ര​മ​ല്ല മാറ്റ് നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ലും രജനികാന്ത് അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ച്‌ ക​ണ്ടി​ട്ടി​ല്ല; കമല്‍ ഹാസന്‍

കോ​യ​മ്പത്തൂ​ര്‍: നട​ന്‍ ര​ജ​നി​കാ​ന്തി​നെതിരെ വിമര്‍ശനവുമായി മ​ക്ക​ള്‍ നീ​തി മെ​യ്യം നേ​താ​വും ന​ട​നു​മാ​യ ക​മ​ല്‍​ഹാ​സ​ന്‍. കാവേരി നദീജല തര്‍ക്കവിഷയത്തില്‍ അദ്ദേഹത്തിന്റെ മൗനം തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും കമല്‍ഹാസന്‍ ആരോപിച്ചു.

തമിഴിലെ ഇരു സൂപ്പര്‍താരങ്ങളും രണ്ട് പാര്‍ട്ടികളുമായി തമിഴ് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ തയാറെടുക്കവെയാണ് രജനയുടെ കാവേരി വിഷയത്തിലെ മൗനത്തെ കമല്‍ വിമര്‍ശിച്ചത്. കാ​വേ​രി വി​ഷ​യ​ത്തി​ല്‍ മാ​ത്ര​മ​ല്ല, നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ലും അ​ദ്ദേ​ഹം അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ച്‌ ക​ണ്ടി​ട്ടി​ല്ല. ഒ​രു വി​ഷ​യം മാ​ത്ര​മാ​യി ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​ത് ശ​രി​യാ​വി​ല്ലെ​ന്നും ക​മ​ല്‍ പ​റ​ഞ്ഞു. 

കാവേരി പ്രശ്നത്തില്‍ തമിഴ് സിനിമ ലോകം പ്രതിഷേധം സംഘടിപ്പിച്ചപ്പോഴും അതില്‍ പങ്കെടുത്തില്ല എന്ന വിമര്‍ശനം രജനിക്കെതിരെ ഉയര്‍ന്നിരുന്നു. രജനിയെ താന്‍ വിമര്‍ശിക്കില്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെയാണ് താന്‍ വിമര്‍ശനവിധേയമാക്കുന്നതെന്നും കമല്‍ വ്യക്തമാക്കി. 

രാഷ്ട്രീയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഞാൻ ഇതുവരെ ഒരു മുഴുവൻ സമയ രാഷ്ട്രീയക്കാരനാകുന്നില്ല, എന്റെ പാർട്ടിയെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല എന്നും രജനികാന്ത് ഡെറാഡൂണിൽ പറഞ്ഞു.


LATEST NEWS