ദയവായി വസ്ത്രം മാറു ; അല്ലെങ്കില്‍ അണുബാധ ഉണ്ടാവും : കെജരിവാളിനെ പരിഹസിച്ച് കപില്‍ മിശ്ര

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദയവായി വസ്ത്രം മാറു ; അല്ലെങ്കില്‍ അണുബാധ ഉണ്ടാവും : കെജരിവാളിനെ പരിഹസിച്ച് കപില്‍ മിശ്ര

ന്യൂഡല്‍ഹി:  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ പരിഹസിച്ച് എ.എ.പി വിമത എം.എല്‍.എ കപില്‍ മിശ്ര രംഗത്ത്. ലഫ്.ഗവര്‍ണറുടെ വസതിയിലെ കെജരിവാളിന്‍റെ സമരം നാലാം ദിവസത്തിലേക്ക് കടന്നതിനു പിന്നാലെയാണ് ദയവായി ഇനിയെങ്കിലും വസ്ത്രം മാറുവെന്ന് ട്വിറ്ററില്‍ അരവിന്ദ് കെജ്രവാളിനെ പരിഹസിച്ച് മിശ്ര രംഗത്ത് വന്നത്. 
ട്വീറ്റ് ഇങ്ങനെ : 
ബഹുമാന്യനായമുഖ്യമന്ത്രി സര്‍,

ദയവായി ആദ്യം താങ്കള്‍ വസ്ത്രം മാറു,അല്ലെങ്കില്‍ ഇങ്ങനെതന്നെ ഇരുന്നാല്‍ എന്തെങ്കിലും അണുബാധ ഉണ്ടാകും. പിന്നീട് പറയരുത്  മോദിജി താങ്കളെ വസ്ത്രം മാറുവാന്‍ സമ്മതിച്ചില്ലെന്ന്. ഇതായിരുന്നു കപില്‍ മിശ്രയുടെ ട്വീറ്റ്. നാല് മാസമായി ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരോട് തിരികെ കയറാന്‍ നിര്‍ദേശം നല്‍കുക, വീട്ടുപടിക്കല്‍ റേഷന്‍ എത്തിച്ചു നല്‍കാനുള്ള ഡല്‍ഹി സര്‍ക്കാരിന്‍റെ പദ്ധതിക്കും, ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതിനെ തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും, മറ്റ് മൂന്ന് മന്ത്രിമാരും നടത്തുന്ന സമരം നാലാം ദിവസം കടന്നതിനു പിന്നാലെയാണ് പരിഹാസവുമായി കപില്‍ മിശ്ര എത്തിയിരിക്കുന്നത്.