സി.പി.ഐ.എം നിലപാടിനെ വിമര്‍ശിച്ചു കരണ്‍ ഥാപ്പര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 സി.പി.ഐ.എം നിലപാടിനെ വിമര്‍ശിച്ചു കരണ്‍ ഥാപ്പര്‍

സമകാല ഇന്ത്യയിലെ പാര്‍ലമെന്റില്‍ നന്നായി പ്രവര്‍ത്തിച്ചിരുന്നവരില്‍ ഒരാളായ സീതാറാം യെച്ചൂരിയെ പോലൊരാള്‍ പുറത്തു പോവുന്നത് രാജ്യസഭയക്കും ജനാധിപത്യത്തിനും വലിയ നഷ്ടമാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍. ഹിന്ദുസ്ഥാന്‍ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് കരണ്‍ ഥാപ്പര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ടു തവണ അദ്ദേഹം രാജ്യസഭയില്‍ പൂര്‍ത്തിയാക്കിയതിനാലും പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് ഉത്തരവാദിത്വം കൂടുതലായത് കൊണ്ടാണ് യെച്ചൂരിയെ വീണ്ടും അയക്കാതിരിക്കുന്നത് എന്നാണ് സിപിഐഎം പറയുന്നത്. എന്നാല്‍ സിപിഐഎം മനസ്സിലാക്കേണ്ട ഒരു കാര്യം പ്രതിപക്ഷത്ത് യെച്ചൂരിയെ പോലെ ഇടപെടുന്ന അധികം പേരില്ല.യെച്ചൂരി നിര്‍ബന്ധമായും രാജ്യസഭയില്‍ ഉണ്ടാവേണ്ടിയിരുന്നു. അത് കൊണ്ടാണ് കോണ്‍ഗ്രസ് യെച്ചൂരിയെ പിന്തുണച്ചത്. കോണ്‍ഗ്രസ് യെച്ചൂരിയെ പിന്തുണച്ചത്ര പോലും സിപിഐഎം യെച്ചൂരിയെ പിന്തുണച്ചില്ല. ഉറപ്പിച്ചു പറയാന്‍ കഴിയും ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാതിരുന്ന ചരിത്രപരമായ മണ്ടത്തരമെന്ന് വിശേഷിപ്പിക്കുന്നതു പോലെ തന്നെയാണിതെന്നും കരണ്‍ ഥാപ്പര്‍ ലേഖനത്തില്‍ പറയുന്നു.
 


LATEST NEWS