രാഷ്ട്രീയത്തിലേക്കില്ല, സിനിമയില്‍ തന്നെ തുടരും; രാഷ്ട്രീയ പ്രവേശന വാര്‍ത്ത നിഷേധിച്ച് കരീന കപൂര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാഷ്ട്രീയത്തിലേക്കില്ല, സിനിമയില്‍ തന്നെ തുടരും; രാഷ്ട്രീയ പ്രവേശന വാര്‍ത്ത നിഷേധിച്ച് കരീന കപൂര്‍

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് ബോളിവുഡ് താരം കരിന കപൂര്‍. ഈ വിഷയത്തെ സംബന്ധിച്ച് പുറത്ത് വരുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്നും സിനിമയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ തീരുമാനമെന്നും കരീന മാധ്യമങ്ങളോട് വെളിപ്പെടുത്തി. 

''ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു വാസ്തവവുമില്ല. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ല. സിനിമയില്‍ മാത്രമായിരിക്കും എന്റെ ശ്രദ്ധ.'' കരീന പറഞ്ഞു.

വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കരീന എത്തുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍  താരം നേരിട്ടാണ് ഈ വാര്‍ത്ത നിഷേധിച്ചിരിക്കുന്നത്.


LATEST NEWS